രാജാധിരാജ മെഗാഹിറ്റായതോടെ വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മമ്മൂട്ടി. ഇനിയുള്ള ചുവടുകള്‍ തെറ്റാതെ വയ്ക്കണം എന്ന നിര്‍ബന്ധമുണ്ട് മെഗാസ്റ്റാറിന്. അതുകൊണ്ടുതന്നെ പ്രൊജക്ടുകള്‍ തെരഞ്ഞെടുക്കുന്നതില്‍ മുമ്പെങ്ങുമില്ലാത്തത്ര കണിശത, കൃത്യത.
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ' വര്‍ഷം ' എന്ന കുടുംബചിത്രമാണ് അടുത്തതായി പുറത്തിറങ്ങുന്ന മമ്മൂട്ടി സിനിമ. ഇതിന്റെ ട്രെയിലറും പാട്ടുമൊക്കെ വന്‍ ഹിറ്റായിക്കഴിഞ്ഞു.
സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരി എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിന് ശേഷം ദീപു കരുണാകരന്റെ ' ഫയര്‍മാന്' എന്ന സിനിമയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
എന്നാല്‍ മമ്മൂട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ട് ഇതൊന്നുമല്ല. സൂപ്പര്‍ സംവിധായകന്‍ സിദ്ദിക്ക് ഒരുക്കുന്ന പുതിയ ചിത്രത്തിന് 90 ദിവസത്തെ ഡേറ്റാണ് മമ്മൂട്ടി നല്കിയിരിക്കുന്നത്. ജനുവരിയിലാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.
ക്രോണിക് ബാച്ച്‌ലറിന് ശേഷം മമ്മൂട്ടി നായകനാകുന്ന സിദ്ദിക്ക് ചിത്രമാണ് ഇത്. പൂര്‍ണമായും ഒരു കോമഡി സിനിമയായിരിക്കും ഇതെന്നാണ് റിപ്പോര്ട്ടുകള്.