ചാനൽ വിലയിൽ മമ്മൂട്ടിയെ വീഴ്ത്തി പൃഥ്വിരാജ് !

വെള്ളി, 13 നവം‌ബര്‍ 2015 (16:29 IST)
മമ്മൂട്ടിയുടെ ഈ വർഷത്തെ മികച്ച ചിത്രമായ പത്തേമാരി ബോക്സോഫീസിലും തിളക്കമാർന്ന പ്രകടനമാണ് കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വാങ്ങാൻ ചാനലുകൾ തമ്മിൽ കടുത്ത മത്സരമായിരുന്നു. എന്തായാലും പത്തേമാരിയുടെ സാറ്റലൈറ്റ് അവകാശം ഏഴുകോടി രൂപയ്ക്ക് സൂര്യ ടി വി സ്വന്തമാക്കി. നേരത്തേേഷ്യാനെറ്റും കൈരളിയും ചേർന്ന് ഏഴുകോടി രൂപയ്ക്ക് (ഏഷ്യാനെറ്റ് 6 കോടി, കൈരളി ഒരുകോടി)ലോഹത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരുന്നു.
 
എന്തായാലും പത്തേമാരിയെ മറികടക്കുന്ന പ്രകടനം പൃഥ്വിരാജ് കാഴ്ചവച്ചതാണ് പുതിയ വാർത്ത. പൃഥ്വി നായകനായ 'എന്ന് നിന്റെ മൊയ്തീൻ' സാറ്റലൈറ്റ് മത്സരത്തിൽ പത്തേമാരിയെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 'എന്ന് നിന്റെ മൊയ്തീൻ' എട്ടുകോടി രൂപ നൽകിയാണ് സൂര്യ ടി വി വാങ്ങിയത്.
 
ദൃശ്യം ആറുകോടി രൂപ നൽകി ഏഷ്യാനെറ്റ് വാങ്ങിയതായിരുന്നു അടുത്തകാലത്ത് നടന്ന മറ്റൊരു വലിയ സാറ്റലൈറ്റ് അവകാശക്കച്ചവടം. എന്തായാലും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സാറ്റലൈറ്റ് മൂല്യത്തോടൊപ്പം പൃഥ്വിരാജും കസേര സ്വന്തമാക്കിയിരിക്കുകയാണ്. പൃഥ്വിയുടെ അമർ അക്ബർ ആന്റണി, അനാർക്കലി തുടങ്ങിയ വമ്പൻ ഹിറ്റുകൾ 10 കോടി നൽകി വരെ വാങ്ങാൻ ചാനലുകൾ തയ്യാറെടുക്കുകയാണത്രേ.

വെബ്ദുനിയ വായിക്കുക