ഗ്രേറ്റ് ഫാദർ വിജയം ആവർത്തിക്കാൻ പൃഥ്വിരാജ് - മമ്മൂട്ടി ടീം വീണ്ടും!

Webdunia
ബുധന്‍, 5 ഏപ്രില്‍ 2017 (13:55 IST)
നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയത ദി ഗ്രേറ്റ് ഫാദർ മലയാളക്കരയിലെ സകല റെക്കോർഡുകളും പൊളിച്ചടുക്കി മുന്നേറികൊണ്ടിരിക്കുമ്പോൾ മലയാളികള്‍ക്കും മമ്മൂട്ടി ആരാധകര്‍ക്കും ഒരുപോലെ ആവേശത്തിലാക്കുന്ന പുതിയൊരു വാര്‍ത്തയാണ് അണിയറയിൽ നിന്നും ലഭിക്കുന്നത്.
 
ബിഗ് ബി എന്ന മെഗാചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിയ്ക്കുന്നതായി സൂചനകൾ. ചരിത്ര പുരുഷനായി സ്ക്രീനിൽ മമ്മൂട്ടി നിറഞ്ഞാടിയത് പ്രേക്ഷകർ ആവേശത്തോടെയാണ് കണ്ടിരുന്നത്. അമൽ നീരദിനൊപ്പം എത്തുന്ന പുതിയ ചിത്രത്തിന് പ്രത്യേകതകൾ നിരവധിയാണ്.
 
കുഞ്ഞാലി മരയ്ക്കാർ എന്ന ചരിത്രപുരുഷനായിട്ടാണ് ചിത്രത്തിൽ മെഗാസ്റ്റാർ എത്തുക. ശങ്കർ രാമകൃഷ്ണന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ഒരു മെഗാഹിറ്റ് ആകുമെന്ന കാര്യത്തിൽ സംശയമില്ല. പ്രേക്ഷകരെ ഈ സിനിമയിലേക്ക് ആകർക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട് - പൃഥ്വിരാജ്!.
 
ആഗസ്റ്റ് സിനിമാസിന്‍റെ ബാനറില്‍ പ്രിഥ്വിരാജ് ആണ് ചിത്രം നിർമിയ്ക്കുക. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തക്യതിയില്‍ നടന്നു വരുന്നതായാണ് അറിയാന്‍ കഴിഞ്ഞത്.16 ആം നൂറ്റാണ്ടിലെ സാമൂതിരിയുടെ പടത്തവവന്‍ ആയിരുന്ന കുഞ്ഞാലി മരയ്ക്കാരുടെ ജീവിതമാണ് സിനിമയാക്കാന്‍ പോകുന്നത്.
 
ഏതായാലും ചിത്രത്തിന് വേണ്ടി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ അണി നിരക്കുന്നുണ്ട് എന്നാണ് പ്രാധമിക റിപ്പോര്‍ട്ടുകള്‍. ഒരു വടക്കന്‍ വീരഘാഥയും പഴശ്ശിരാജയും അടക്കം വീര പുരുഷന്‍മാരെ അവതരിപ്പിക്കുന്നതില്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ മുന്‍പന്തിയിലുള്ള പത്മശ്രീ മമ്മുട്ടിയുടെ ഏറ്റവും മീകച്ച കഥാപാത്രത്തിനായ് കാത്തിരിക്കാം.
Next Article