ഷാരൂഖാന്‍ നായകനായ വീര്‍ സാറായില്‍ പ്രീതി സിന്‍റ പാകിസ്ഥാന്‍കാരിയായി വേഷമിട്ടു. ഗദാറില്‍ സണ്ണി ഡിയോളിനും അമീഷാപട്ടേലിന്‍റെ നായികാകഥാപാത്രത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരാനായി പാകിസ്ഥാനില്‍ പോകേണ്ടി വന്നു.
ജെ പി ദത്തയുടെ റഫ്യൂജിയില്‍ അഭിഷേകിനൊപ്പം കരീന അരങ്ങേറിയതും അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള നായികയായിട്ടായിരുന്നു. പാകിസ്ഥാനികളോട് ഇന്ത്യാക്കാര്‍ക്ക് എത്രമാത്രം സ്നേഹമുണ്ടെന്നറിയാന്‍ ഈ ബോളീവുഡ് സിനിമകള്‍ കണ്ടു നോക്കിയാല്‍ മതി.
വീണ്ടും ഒരു പാകിസ്ഥാന്‍ നായികയെ കൂടി ബോളീവുഡ് സിനിമ അവതരിപ്പിക്കുകയാണ്. ഇത്തവണ പാകിസ്ഥാന്‍ കാരിയാകുന്നത് ബംഗാളില്‍ നിന്നുള്ള ഹോട്ട് നായിക ബിപാഷയാണെന്നു മാത്രം.
കാമുകന്‍ നായകനാകുന്ന ‘ഗോള്‍’ എന്ന ചിത്രത്തിലാണ് ബിപാഷ പാകിസ്ഥാന്‍കാരിയാകുന്നത്. ഫുട്ബോളും ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ജോണ്‍ ഒരു ഫുട്ബോളറെയാണ് അവതരിപ്പിക്കുന്നത്. ക്രിസ്ത്യാനോ റൊണാള്‍ഡോയുമായി നടത്തിയ ചുമ്പനത്തിനും വേര്‍ പിരിയല്‍ വാര്‍ത്തകള്‍ക്കും ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.
മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം താനും ജോണ്‍ ഏബ്രഹാമും ഒന്നിക്കുന്നു എന്നതാണ് ഗോളിന്‍റെ പ്രത്യേകതയെന്നു ബിപ് വിലയിരുത്തുന്നു. മധോഷി ആയിരുന്നു ഇതിനു മുമ്പ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രമെന്നും അതിനു ശേഷം ഒരു നല്ല ചിത്രത്തിലേ ഞങ്ങള്‍ ഒന്നിക്കൂ എന്നു തീരുമാനമെടുത്തിരുന്നതായും ബിപാഷ പറയുന്നു.
“ചിത്രത്തില്‍ ഒരു പാകിസ്ഥാന്‍ കാരിയായിട്ടാണ് ഞാന്‍ ചെയ്യുന്ന വേഷം. ജിസം എന്ന ചിത്രത്തിലേതു പോലെ തന്നെ ഞങ്ങള്‍ തമ്മിലുള്ള നല്ല രസതന്ത്രം ഗോളിലും ആവര്‍ത്തിക്കുമെന്നതാണ് വിശ്വാസം.” ബിപാഷ കൂട്ടിച്ചേര്‍ക്കുന്നു. കാമുകീ കാമുകന്മാര്‍ എന്തിനും തയ്യാറായി വീഎണ്ടും ഒന്നിക്കുമ്പോള്‍ ചിത്രം ഗോളടിക്കുമോ? എന്നതാണ്.