ഫഹദ് ഫാസില്‍ ഗുജറാത്തില്‍ സ്ഥിരതാമസമാക്കുന്നു. ഫഹദ് നായകനാകുന്ന പുതിയ ചിത്രത്തേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഗുജറാത്തില്‍ ജീവിക്കുന്ന മലയാളിയായാണ് 'അയാള്‍ ഞാനല്ല' എന്ന സിനിമയില്‍ ഫഹദ് വേഷമിടുന്നത്.
രഞ്ജിത്തിന്‍റെ തിരക്കഥയില്‍ നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൃദുല മുരളിയും നവാഗതയായ ദിവ്യാ പിള്ളയുമാണ് നായികമാര്‍. നര്‍മ്മരസപ്രധാനമായ ഒരു പ്രണയകഥയാണ് ഈ സിനിമ പറയുന്നത്.
"ടയര്‍ ബിസിനസുമായി ബന്ധപ്പെട്ട് ഒരുപാട് പേര്‍ കൊയിലാണ്ടിയില്‍ നിന്ന് ഗുജറാത്തിലേക്ക് ചേക്കേറിയിട്ടുണ്ട്. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രവും അത്തരത്തില്‍ ഒരാളാണ്" - സംവിധായകന്‍ വിനീത് കുമാര്‍ പറയുന്നു.
അക്ഷത് സിംഗ് എന്ന ഏഴുവയസുകാരന്‍ ഒരു സുപ്രധാനമായ കഥാപാത്രത്തെ ഈ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. രണ്‍ജി പണിക്കര്‍, ടി ജി രവി, ചെമ്പന്‍ വിനോദ് ജോന്‍, ജോജു തുടങ്ങിയവരും വേഷമിടുന്ന സിനിമയുടെ ചായാഗ്രഹണം ഷാംദത്ത്. ഗുജറാത്തിലും ബാംഗ്ലൂരിലുമായി ചിത്രീകരിക്കുന്ന അയാള്‍ ഞാനല്ല ഡിസംബര്‍ 24ന് ആരംഭിക്കും.