കഥാപാത്രത്തിനായി വലിയ രൂപമാറ്റം വരുത്തുന്ന പതിവ് മോഹന്‍ലാലിനില്ല. മമ്മൂട്ടിയും കമലഹാസനുമൊക്കെ അങ്ങനെയുള്ള പരീക്ഷണങ്ങള്‍ നടത്തുമ്പോഴും അതില്‍ നിന്ന് വ്യത്യസ്തമായ ഒരു ശൈലിയായിരുന്നു മോഹന്‍ലാല്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ആ പതിവിന് മാറ്റം വരികയാണ്.
‘കൂതറ’ എന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലിനെ കണ്ടാല്‍ കടുത്ത ആരാധകര്‍ക്ക് പോലും തിരിച്ചറിയാനാകാത്ത സ്ഥിതിയാണ്. ഒരു കപ്പിത്താനായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. തമിഴ്താരം ഭരത്, സണ്ണി വെയ്ന്‍, ടോവിനോ തോമസ് തുടങ്ങിയവരാണ് കൂതറയിലെ മറ്റ് പ്രധാന താരങ്ങള്‍.
ജൂണ്‍ 12നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ദുല്‍ക്കര്‍ സല്‍മാന്റെ ആദ്യ ചിത്രമായ ‘സെക്കന്റ് ഷോ’ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കൂതറയുടെ സംവിധായകന്.
മരിക്കാര്‍ ഫിലിംസ് നിര്‍മ്മിച്ച ഈ സിനിമയുടെ തിരക്കഥ വിനി വിശ്വലാലാണ്. ഗോപി സുന്ദറാണ് സംഗീതം.