മഞ്ജു വാര്യര്‍ എന്ന മഹാനടി തിരിച്ചുവരവ് നടത്തിയത് കുഞ്ചാക്കോ ബോബന്റെ ഭാര്യാവേഷം അവതരിപ്പിച്ചുകൊണ്ടാണ്. ഹൌ ഓള്‍ഡ് ആര് യുവിലെ നിരുപമ രാജീവ് എന്ന കഥാപാത്രം മഞ്ജുവിന്റെ കരിയറിലെ തിളക്കമുള്ള അധ്യായമാണ്. മഞ്ജുവും ചാക്കോച്ചനും വീണ്ടും ഒന്നിക്കുമോ എന്ന് ആരാധകര്‍ അന്വേഷിച്ചുകൊണ്ടിരിക്കവേ, അതിനു സാധ്യതയുണ്ടെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു.
രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം മഞ്ജു വാര്യരും ഉണ്ടായേക്കുമെന്നാണ് സൂചന. ജയസൂര്യയാണ് ഈ ചിത്രത്തിലെ മറ്റൊരു കഥാപാത്രം. ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ് രാജേഷ് പിള്ള ഇത്തവണ ഒരുക്കുന്നത്.
മിലി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് പിള്ള ഒരുക്കുന്ന ഈ സിനിമ സെപ്റ്റംബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. കൊച്ചിയും ഇടുക്കിയുമാണ് പ്രധാന ലൊക്കേഷന്‍.
അരുണ്‍ലാല്‍ രാമചന്ദ്രന് തിരക്കഥയെഴുതുന്ന സിനിമയുടെ ഛായാഗ്രഹണം സന്തോഷ് തുണ്ടിയില്‍. മഞ്ജു വാര്യര്‍ ഈ പ്രൊജക്ടിന് ഗ്രീന്‍ സിഗ്നല്‍ കാണിച്ചുവോ എന്ന് ഉറപ്പില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാം.
രാജേഷ് പിള്ളയുടെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക് എന്നീ സിനിമകളില്‍ കുഞ്ചാക്കോ ബോബന് നായകനായിരുന്നു.