ഈ വര്‍ഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റായി മാറുകയാണ് ഇളയദളപതി വിജയുടെ 'കത്തി'. ചെന്നൈ സിറ്റിയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും കത്തി സ്ഥാപിച്ചു. ചെന്നൈ നഗരത്തില്‍ നിന്നുമാത്രം 6.75 കോടി രൂപ ഇതുവരെ കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ട്. സിനിമ ഇപ്പോഴും ഫുള്‍ഹൌസില്‍ പ്രദര്‍ശനം തുടരുകയാണ്.
ഈ വര്‍ഷം ധനുഷിന്‍റെ 'വേലൈയില്ലാ പട്ടധാരി' മാത്രമാണ് ഇതിന് സമാനമായി കളക്ഷന്‍ സൃഷ്ടിച്ച മറ്റൊരു ചിത്രം.
ഓരോ ആഴ്ചയും കത്തിയുടെ അഞ്ഞൂറ് ഷോകളാണ് ചെന്നൈയില്‍ ഉള്ളത്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഈ സിനിമയില്‍ ഇരട്ടവേഷത്തിലാണ് വിജയ് അഭിനയിച്ചിരിക്കുന്നത്. സമാന്തയാണ് നായിക.
കത്തിയും 100 കോടി ക്ലബില്‍ ഇടം പിടിച്ചതോടെ ഈ ക്ലബില്‍ ഹാട്രിക് തികച്ചിരിക്കുകയാണ് എ ആര്‍ മുരുഗദോസ്. അദ്ദേഹത്തിന്‍റെ കഴിഞ്ഞ ചിത്രങ്ങളായ തുപ്പാക്കിയും ഹോളിഡേയും 100 കോടിക്ക് മേല്‍ കളക്ഷന്‍ നേടിയിരുന്നു.