എന്റെ പടച്ചോനേ... മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ; ശരണ്യ മോഹന്‍

Webdunia
തിങ്കള്‍, 31 ജൂലൈ 2017 (12:05 IST)
മലയാളത്തിന്റെ നിത്യഹരിത യൌവനമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഏതൊരു അഭിമുഖത്തിന് ചെന്നാലും ഈ സൌന്ദര്യത്തിന്റെ രഹസ്യമെന്താണ് മമ്മൂക്ക’ എന്ന് ചോദിക്കാതെ അവതാരകര്‍ക്ക് ആ അഭിമുഖം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ ഇട്ട ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം.
 
മഞ്ഞ ഷർട്ടിൽ മിന്നിത്തിളങ്ങി വരുന്ന മമ്മൂക്കയെ ചിത്രത്തിൽ കാണാം. ചിത്രത്തിന് താഴെ നടി ശരണ്യ മോഹൻ പോസ്റ്റ് ചെയ്ത ഒരു കമന്റ് ആണ് ഇപ്പോൾ ആരാധകരുടെ ചർച്ച. ‘എന്റെ പടച്ചോനെ . മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ ! ’ ഇതായിരുന്നു ശരണ്യയുടെ കമന്റ്. 
 
ദുൽക്കറിനെയാണോ മമ്മൂട്ടിയെ ആണോ കൂടുതൽ ഇഷ്ടമെന്ന് ആരാധകർ ശരണ്യയോട് ചോദിക്കുകയുണ്ടായി. രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണെന്നായിരുന്നു നടിയുടെ മറുപടി. മമ്മൂക്ക ആരാധകര്‍ക്ക് മറുപടി കൊടുത്ത താരം ഇനി ഇവിടെ നിന്നാൽ തന്റെ മകൻ ഓടിക്കുമെന്ന് അറിയിച്ച് ഏവരെയും സന്തോഷിപ്പിച്ചു.
 
Next Article