മലയാള സിനിമയിലെ പ്രിയതാരവും സ്ത്രീശക്തികളിലൊരാളാണ് നടി റിമ കല്ലിങ്കല്‍. നടിയുടെ കേസുമായി ബന്ധപ്പെട്ട് റിമയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. എന്നാല്‍ ഇത്തവണ ഫേസ്ബുക്കിലുടെ റിമ പങ്കുവെച്ച ചിത്രം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
മുടി പിരിച്ചു കെട്ടി ഒരു വ്യത്യസ്തമായ ലുക്കിലാണ് റിമയുടെ ഫോട്ടോ. സോഷ്യല്‍ മീഡിയയിലുടെ റിമ തന്നെയാണ് ഈ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്. നടി അപര്‍ണ ബാലമുരളി പകര്‍ത്തിയ ചിത്രമാണെന്ന് പറഞ്ഞ് ചിത്രത്തിന്റെ കടപ്പാട് അപര്‍ണയ്ക്ക് കൊടുത്തു കൊണ്ടാണ് റിമ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു നീഗ്രോയുടെ അതേ ലുക്കിലാണ് റിമയുടെ പുതിയ ചിത്രം.