ആക്ഷന്‍ കോറിയോഗ്രാഫിയില്‍ ഇന്ന് ഇന്ത്യന്‍ സിനിമയില്‍ നമ്പര്‍ വണ്‍ ആണ് പീറ്റര്‍ ഹെയ്ന്‍. തമിഴിലെയും തെലുങ്കിലെയും ബ്രഹ്മാണ്ഡ ചിത്രങ്ങളുടെയെല്ലാം ആക്ഷന്‍ രംഗങ്ങള്‍ പീറ്റര്‍ ഹെയ്ന്‍ ഇല്ലാതെ ഇപ്പോള്‍ ആലോചിക്കാന്‍ കൂടി കഴിയില്ല. മലയാളത്തില്‍ ആദ്യമായി ഒരു സിനിമ പീറ്റര്‍ ഹെയ്നിന്‍റെ ആക്ഷന്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ഒരുങ്ങുകയാണ് - പുലിമുരുകന്‍.
റണ്‍, കാക്ക കാക്ക, അന്നിയന്‍, ശിവാജി: ദി ബോസ്, ഗജിനി, മഗധീര, രാവണ്‍, എന്തിരന്‍, കോ, ഏഴാം അറിവ്, ഏജന്‍റ് വിനോദ്, മാട്രാന്‍, കൊച്ചടൈയാന്‍, ബാഹുബലി, രുദ്രമാദേവി തുടങ്ങിയവയാണ് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി പീറ്റര്‍ ഹെയ്‌ന്‍ സ്റ്റണ്ട് സംവിധാനം ചെയ്ത പ്രശസ്ത ചിത്രങ്ങള്‍. എന്നാല്‍ പുലിമുരുകന്‍ കഴിയുന്നതോടെ അത് പീറ്റര്‍ ഹെയ്നിന്‍റെ കരിയറിലെയും ഏറ്റവും പ്രധാനചിത്രമായി മാറുമെന്നുറപ്പാണ്.