എന്തിനാണ് ഷാരൂഖ് ഇത്രയും വിഷമിക്കുന്നത്?

Webdunia
തിങ്കള്‍, 31 മാര്‍ച്ച് 2014 (15:27 IST)
PTI
ബോളിവുഡ് ലോകത്ത് താരചക്രവര്‍ത്തിയായി വാഴുന്ന നടനാണ് ഷാരൂഖ് ഖാന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ മിക്കപ്പോഴും സന്തോഷത്തിന്റെയും പ്രണയത്തിന്റെയും പുത്തന്‍ കവിതകളാണ് രചിക്കുന്നത്. എന്നാല്‍ കിംഗ് ഖാന്റെ യഥാര്‍ഥ ജീവിതത്തില്‍ ഒരുപാട് ദുഖമുണ്ട്. ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ടതാണ് താരത്തിനെ അലട്ടുന്ന ഏറ്റവും വലിയ ദുഖം.

തന്റെ ചെറുപ്പത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടതില്‍ അതീവ ദു:ഖമുണ്ട്. അച്ഛനെയും അമ്മയെയും ഒരുപാട് സ്നേഹിക്കുന്നു അവരുടെ വിയോഗം തനിക്ക് താങ്ങാന്‍ പറ്റാത്തതായിരുന്നുവെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചിട്ടത്. ഇപ്പോള്‍ താന്‍ മൂന്ന് കുട്ടികളുടെ പിതാവാണ്, മാതാപിതാക്കളുടെ ആവശ്യകത താന്‍ തീര്‍ച്ചയായും തിരിച്ചറിയുന്നു, ഷാരൂഖ് പറഞ്ഞു. ആര്യന്‍, സുഹാന, അബറാം എന്നിവരാണ് ഷാരുഖിന്റെ മക്കള്‍.

ഷാരുഖിന്റെ അച്ഛന്‍ താജ് മൊഹമ്മദ് പെഷവാറില്‍ നിന്നും ഡല്‍ഹിയിലേക്ക് കുടിയേറിപ്പാര്‍ത്തതാണ്. ഷാരുഖിന് 15 വയസുള്ളപ്പോള്‍ പിതാവ് മരണത്തിന് കീഴടങ്ങി. ഏറെക്കാലം താമസിയാതെ അമ്മ 1990ല്‍ രൂക്ഷമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു. പിന്നീട് ഷാരുഖിന്റെ ജീവിതം ഏറെ ഒറ്റപ്പെടലുകള്‍ നിറഞ്ഞതായിരുന്നു.

ഇപ്പോള്‍ ഷാരൂഖ് ഫറാന്‍ അക്തറിന്റെ ഹാപ്പിന്യൂയറിലാണ് അഭിനയിക്കുന്നത്. ദീപിക പാദുകോണ്‍ നായികയാകുന്ന ചിത്രത്തില്‍ അഭിഷേക് ബച്ചനും സോനു സൂദും പ്രാധാന്യമുള്ള വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.