എനിക്ക് പറ്റിയവര്‍ ഇല്ല: വിദ്യാബാലന്‍

Webdunia
FILEFILE
ഈ വിദ്യാ ബാലന്‍റെ ഒരു ചങ്കൂറ്റം നോക്കൂ. മസിലും സൌന്ദര്യവും ഉള്ള ബോളീവുഡിലെ ചോക്ലേറ്റ് കുട്ടപ്പന്‍‌മാരെ ഒന്നാകെ വെല്ലുവിളിക്കുകയാണ് ബോളീവുഡിലെ പുതിയ തരംഗം. തനിക്ക് പ്രേമിക്കാന്‍ പറ്റിയവര്‍ ബോളിവുഡില്‍ ഇല്ലെന്നാണ്‌ സുന്ദരിയുടെ വാചകമടി.

‘സലാമെ-ഇഷ്ഖ്’ പുറത്തിറങ്ങിയതോടു കൂടി ജോണ്‍ എബ്രഹാമിനേയും വിദ്യയേയും ചേര്‍ത്ത് ചില പരദൂഷണ വിരുതന്‍‌മാര്‍ കഥകള്‍ മെനഞ്ഞിറക്കിയത് വിദ്യ മറന്നു. എന്നാല്‍ അക്ഷയ് കുമാറുമായും ഗോസിപ്പ് പരന്നപ്പോള്‍ സുന്ദരിക്ക് കടുത്തു.

അതെല്ലാം പതിവ് പല്ലവി എന്നു പറഞ്ഞ് എല്ലാം വിദ്യ തള്ളുന്നുണ്ടെങ്കിലും കഥകള്‍ക്കു പഞ്ഞമുണ്ടാകുന്നില്ല.‘ഹേ ബേബി’എന്ന ചിത്രത്തിലെ സുന്ദരക്കുട്ടന്‍ അക്ഷയ് കുമാറുമായിട്ട് പ്രേമമായി എന്നാണ് ഇപ്പോള്‍ പരക്കുന്ന ഗോസിപ്പ്.

ഇപ്പോള്‍ തനിക്ക് പറ്റിയ പുരുഷന്‍മാര്‍ ബോളിവുഡില്‍ ഇല്ലെന്നാണ് സുന്ദരിയുടെ വര്‍ത്തമാനം.“ശരിയാണ് ഞാന്‍ ഒറ്റക്കാണ് തീര്‍ച്ചയായും ഒരു പ്രണയ ബന്ധത്തിന് സാദ്ധ്യതയുണ്ട്. നിര്‍ഭാഗ്യവശാല്‍ ജോണിനേയും അക്ഷയിനേയും എന്‍റെ പേരിനൊപ്പം ചേര്‍ത്ത് വയ്ക്കുന്നു. എന്നേക്കാളും അവരെയാണ് ഈ അപവാദങ്ങള്‍ ബാധിക്കുക”. വിദ്യ പറയുന്നു.

തനിക്ക് പറ്റിയ ആളെ ഇനി മറ്റ് വല്ലിടത്തും നോക്കേണ്ടി വരും എന്നു കൂടി വിദ്യ പറഞ്ഞു. സുന്ദരിയും സുശീലയും നല്ല മനസുമുള്ള ഈ നടിയെ പറ്റി ഇനി അപവാദം പറയുന്നവരുടെ തലയില്‍ തേങ്ങ വീഴട്ടെ.