ഒരുപാട് ഗവേഷണം ആവശ്യമുള്ള സബ്ജക്ടാണ് ‘കര്‍ണന്‍’. അതുകൊണ്ടുതന്നെ ആ സിനിമ സാധ്യമാക്കുന്നതിന് കാലതാമസം വരും. സിനിമ പ്രഖ്യാപിച്ചയുടന്‍ ചിത്രീകരണം തുടങ്ങി അമ്പതാം ദിവസം റിലീസ് ചെയ്യാന്‍ കഴിയുന്ന ഒരു പ്രൊജക്ടല്ല അത്. കാലതാമസം ഉണ്ടാകുമ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങിയാല്‍ അതിനുമാത്രമേ സമയമുണ്ടാകൂ.
പറഞ്ഞുവരുന്നത് ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം കര്‍ണനെക്കുറിച്ചാണ്. ആ സിനിമ ഉപേക്ഷിച്ചെന്നുവരെ പലരും പറഞ്ഞുപരത്തുന്നു. എന്നാല്‍ സത്യാവസ്ഥ, ആ പ്രൊജക്ടിന്‍റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ തകൃതിയായി പുരോഗമിക്കുന്നു എന്നാണ്. ഒരു വലിയ പ്രൊജക്ട് തുടങ്ങുമ്പോഴുണ്ടാകുന്ന കാലതാമസം അതിന്‍റെ പെര്‍ഫെക്ഷനുവേണ്ടിയാണ്. ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അത് അറിയേണ്ടതില്ലല്ലോ.