ഇവൾ ശോഭനയെ കടത്തിവെട്ടുമോ?

Webdunia
ചൊവ്വ, 9 മെയ് 2017 (08:58 IST)
ഡബ്സ്‌മാഷുകൾ അരങ്ങുതകർക്കുകയാണ്. ഒന്നിനൊന്ന് മികച്ചതായി മാറുകയാണ് എല്ലാം. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്ന ഡബ്സ്‌മാഷ് ആരേയും അമ്പരപ്പിക്കും. ആ ശബ്ദത്തിന് ഉടമയായ ഭാഗ്യ ലക്ഷ്മിയേപ്പോലും അതിശയിപ്പിച്ചിരിക്കുന്നു ഇത്. 
 
മരിയ എന്ന മിടുക്കിയാണ് ഡബ്സ്‌മാഷ് അവതരിപ്പിക്കുന്നത്. തേന്‍മാവിന്‍ കൊമ്പത്ത് എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലെ പ്രശ്‌സ്തമായ ഒരു രംഗമാണ് മരിയ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ ശോഭനയുടെ കഥാപാത്രം ആർക്കും വെല്ലുവിളി തന്നെയാണ്. എന്നാൽ, അതേ തന്മയത്വത്തോടെ തന്നെയാണ് മരിയ ഇത് ചെയ്തിരിക്കുന്നത്.
 
പല ഷോട്ടുകളായി വിഭജിച്ചാണ് ചിത്രത്തില്‍ ആ സീന്‍ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ, ഒരു കട്ട് പോലും ഇല്ലാതെയാണ് മരിയ ആ ഡബ്സ്‌മാഷ് അവതരിപ്പിച്ചിരിക്കുന്നത്.
Next Article