വര്‍ഷങ്ങള്‍ക്കുമുമ്പ് മമ്മൂട്ടിയുടേതായി പുറത്തുവന്ന സിനിമയാണ് ‘ഫാന്റം’. ശരാശരി വിജയം നേടിയ സിനിമ പക്ഷേ മമ്മൂട്ടി ആരാധകരുടെ ഇടയില്‍ പോലും വലിയ ചര്‍ച്ചാവിഷയമായില്ല. എന്തായാലും ഇപ്പോള്‍ മറ്റൊരു ‘ഫാന്റം’ വരികയാണ്. ഇത് മലയാളത്തിലല്ല, ഹിന്ദിയിലാണ്. മമ്മൂട്ടിയുടെ ഫാന്റവുമായി ഈ സിനിമയ്ക്ക് ഒരു ബന്ധവുമില്ല.
ബജ്റംഗി ബായിജാനുശേഷം കബീര്‍ ഖാന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാന്റം. സെയ്ഫ് അലിഖാനും കത്രീന കൈഫും ജോഡിയാകുന്ന സിനിമ മുംബൈയുടെ 26/11 ആക്രമണത്തിനു ശേഷമുള്ള അവസ്ഥയും ആഗോള തീവ്രവാദവുമാണ് വിഷയമാക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നുകഴിഞ്ഞു. മുഖം മറച്ച സെയ്ഫും കത്രീനയുമാണ് പോസ്റ്ററില്‍.
സാജിദ് നദിയാദ്വാല നിര്‍മ്മിക്കുന്ന സിനിമ ഓഗസ്റ്റ് 28ന് റിലീസ് ചെയ്യും. പ്രശസ്ത ക്രൈം റൈറ്റര്‍ ഹുസൈന് സെയ്ദിയുടെ മുംബൈ അവഞ്ചേഴ്സ് എന്ന പുസ്തകത്തെ ആധാരമാക്കിയാണ് കബീര്‍ ഖാന് ഫാന്റം ഒരുക്കുന്നത്. 40 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.