2014 സൂപ്പര്‍താരങ്ങളെ സംബന്ധിച്ച് അത്ര മെച്ചപ്പെട്ട വര്‍ഷമായിരുന്നില്ല. വമ്പന്‍ പരാജയത്തിന്‍റെ പടുകുഴിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടാനായി എന്നതുകൊണ്ട് മമ്മൂട്ടിക്ക് മാത്രം ആശ്വസിക്കാം.
മോഹന്‍ലാലിനാണെങ്കില്‍ മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ചപ്പോള്‍ മൂന്നും കനത്ത പരാജയമായി. മിസ്റ്റര്‍ ഫ്രോഡ്, കൂതറ, പെരുച്ചാഴി എന്നീ സിനിമകള്‍ മോഹന്‍ലാലിന്‍റെ കരിയറില്‍ ഒരു ഗുണവും ചെയ്തില്ല. വിജയത്തിന്‍റെ കാര്യത്തില്‍ തമ്മില്‍ ഭേദം പെരുച്ചാഴി തന്നെയായിരുന്നു. സാറ്റലൈ റൈറ്റിന്‍റെ ബലം കിട്ടിയതുകൊണ്ട് പെരുച്ചാഴി നഷ്ടം വരുത്തിയില്ല.
ദിലീപിന് റിംഗ് മാസ്റ്റര്‍ മാത്രമായിരുന്നു പിടിച്ചുനില്‍ക്കാല്‍ കിട്ടിയ ഏക കച്ചിത്തുരുമ്പ്. അവതാരം, വില്ലാളിവീരന്‍ എന്നിവ ദിലീപിന്‍റെ കരിയറിലെ തന്നെ വലിയ പരാജയങ്ങളായി.
എന്നാല്‍ ഈ സൂപ്പര്‍താരങ്ങളെപ്പോലും അമ്പരപ്പിച്ച ചില വിജയങ്ങള്‍ മലയാളത്തിലുണ്ടായി. നല്ല കഥയും തിരക്കഥയും മികച്ച സംവിധാനവും അഭിനയിച്ച ചെറിയ താരങ്ങളുടെ ആത്മാര്‍ത്ഥമായ പ്രകടനവുമായിരുന്നു ആ സിനിമകളുടെ തകര്‍പ്പന്‍ വിജയത്തിന് കാരണം.
അടുത്ത പേജില്‍ - സ്വര്‍ണം പോലെ തിളക്കമാര്‍ന്ന വിജയം
ചിത്രം: വെള്ളിമൂങ്ങ
യഥാര്‍ത്ഥത്തില്‍ 'സ്വര്‍ണമൂങ്ങ' എന്നായിരുന്നു ഈ സിനിമയ്ക്ക് പേരിടേണ്ടിയിരുന്നത്. മലയാളത്തില്‍ 2014ലെ അത്ഭുതഹിറ്റ് ആയിരുന്നു വെള്ളിമൂങ്ങ. കുഞ്ചാക്കോ ബോബന്‍ - ബിജു മേനോന്‍ കൂട്ടുകെട്ടിന് വമ്പന്‍ വിജയങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ബിജു മേനോന് സ്വന്തമായി ഒരു മെഗാഹിറ്റ് ലഭിച്ചിരുന്നില്ല. ആ കുറവ് തീര്‍ത്തു വെള്ളിമൂങ്ങ!
ജിബു ജേക്കബ് സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് തിരക്കഥയെഴുതിയത് ജോജി തോമസ് ആണ്. മൂന്നുകോടി രൂപയായിരുന്നു വെള്ളിമൂങ്ങയുടെ നിര്‍മ്മാണച്ചെലവ്. കേരളത്തിനകത്തും പുറത്തും നിന്ന് 19 കോടി രൂപയാണ് വെള്‍ലിമൂങ്ങ ഗ്രോസ് നേടിയത്. സാറ്റലൈറ്റ് റൈറ്റ് തുകയായി മൂന്നുകോടി രൂപ ലഭിച്ചു. 20 ലക്ഷം രൂപ ഓവര്‍സീസ് റൈറ്റായി ലഭിച്ചപ്പോള്‍ വീഡിയോ അവകാശത്തിലൂടെ 10 ലക്ഷം നേടി.
അടുത്ത പേജില്‍ - കോടികളുടെ ഇതിഹാസം!
ചിത്രം: ഇതിഹാസ
നവാഗതനായ ബിനു എസ് സംവിധാനം ചെയ്ത 'ഇതിഹാസ' ഇതിഹാസതുല്യമായ വിജയമാണ് നേടിയത്. ചിത്രത്തിന് ആകെ ചെലവായത് 2.45 കോടി രൂപയായിരുന്നു. തിയേറ്ററുകളില്‍ നിന്ന് 3.40 കോടി രൂപയാണ് ഇതിഹാസ ഷെയര്‍ നേടിയത്. ഗ്രോസ് കളക്ഷന്‍ 15 കോടി രൂപയാണ്. സാറ്റലൈറ്റ് റൈറ്റായി 2.40 കോടി രൂപയാണ് കിട്ടിയത്. വീഡിയോ അവകാശത്തിന് ഒമ്പതരലക്ഷം രൂപയും ഓഡിയോ ഇനത്തില്‍ 4 ലക്ഷം രൂപയും ഓവര്‍സീസ് റൈറ്റ് ആയി 12 ലക്ഷം രൂപയും ലഭിച്ചു.
അന്യഭാഷകളിലേക്ക് ഇതിഹാസ റീമേക്ക് ചെയ്യുന്നതിന്‍റെ ചര്‍ച്ചകള്‍ നടക്കുകയാണ്. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ കമല്‍ഹാസന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
അടുത്ത പേജില്‍ - സിക്സര്‍ ഹിറ്റ്!
ചിത്രം: 1983
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 ക്രിക്കറ്റിന്‍റെയും ക്രിക്കറ്റിനെയും സച്ചിനെയും അതിയായി ആരാധിച്ച ഒരു ചെറുപ്പക്കാരന്‍റെയും കഥയായിരുന്നു പറഞ്ഞത്. നിവിന്‍ പോളി നായകനായ സിനിമ വമ്പന്‍ ഹിറ്റായി മാറി.
2.75 കോടി രൂപയായിരുന്നു 1983ന്‍റെ ചെലവ്. സാറ്റലൈറ്റ് റൈറ്റായി 2.40 കോടി രൂപ ലഭിച്ചു. ഓവര്‍സീസ് റൈറ്റായി 40 ലക്ഷം രൂപയാണ് ലഭിച്ചത്. വീഡിയോയും ഓഡിയോയും ചേര്‍ന്ന് 40 ലക്ഷം രൂപ കിട്ടി. ഈ സിനിമയ്ക്ക് തിയേറ്ററുകളില്‍ നിന്ന് ഗ്രോസ് ലഭിച്ച വമ്പന്‍ തുക കൂടി കണക്കാക്കുമ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് കോടികളാണ് ലാഭം ലഭിച്ചത്.
അടുത്ത പേജില്‍ - നസ്രിയ മാജിക്!
ചിത്രം: ഓം ശാന്തി ഓശാന
വെറും സാധാരണ കഥയായിരുന്നു 'ഓം ശാന്തി ഓശാന'യുടേത്. എന്നാല്‍ അതിന് വ്യത്യസ്തമായ ആഖ്യാനത്തിലൂടെ പുതിയ മാനം നല്‍കി എന്നതാണ് സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫിനും തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസിനും അഭിമാനിക്കാന്‍ വക നല്‍കുന്നത്.
പൂര്‍ണമായും ഒരു നസ്രിയ ചിത്രമായിരുന്നു ഓം ശാന്തി ഓശാന. നസ്രിയയുടെ പ്രസരിപ്പാര്‍ന്ന അഭിനയവൈഭവമാണ് സിനിമയെ വന്‍ ഹിറ്റാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. രണ്‍ജി പണിക്കര്‍, നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ ഗംഭീര പെര്‍ഫോമന്‍സും ഓം ശാന്തി ഓശാനയ്ക്ക് ഗുണമായി.