ആൻഡ്രിയയും സിദ്ധാർത്ഥും ഒന്നിക്കുന്ന പുതിയ സിനിമയാണ് 'അവൾ'. സിനിമയിൽ സിദ്ധാർത്ഥുമായുള്ള ലിപ് ലോക്ക് ചുംബന രംഗങ്ങൾ ഉണ്ട്. ഇതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇപ്പോഴിതാ, വിവാദമായികൊണ്ടിരിക്കുന്ന ചുംബന രംഗത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആൻഡ്രിയ.
ഇപ്പോഴത്തെ സിനിമകൾ ജീവിതവുമായി അടുത്ത് നിൽക്കുന്നവയാണെന്നും ജീവിതത്തിൽ ലിപ് ലോക്ക് ഉള്ളതു പോലെ സിനിമയിലും ഉണ്ടാകുമെന്നും ആൻഡ്രിയ പറയുന്നു. 'എന്നെ സംബന്ധിച്ച് ഇതു വലിയ കാര്യമൊന്നും അല്ല, അതിനി ഓഫ്സ്ക്രീനിൽ ആയാലും ഓൺസ്ക്രീനിൽ ആയാലും.' - ആൻഡ്രിയ പറയുന്നു.
പൂർണമനസ്സോടു തന്നെയാണ് സിദ്ധാർത്ഥുമായി ലിപ് ലോക് ചെയ്തതെന്ന് ആൻഡ്രിയ വ്യക്തമാക്കുന്നു. മിലിൻഡ് റാവു സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും തെലുങ്കിലും ഹിന്ദിയിലും പുറത്തിറങ്ങും.