ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന് അന്തരിച്ച വാര്‍ത്ത ഷാജി കൈലാസിന്റെ ചിത്രം വച്ചുവന്നത് ഒരു തമിഴ് മാധ്യമത്തിന്റെ ഇംഗ്ലീഷ് എഡിഷനിലാണ്. എന്നാല്‍ തന്റെ ചിത്രം അങ്ങനെ തെറ്റായി അച്ചടിച്ചുവന്നതിനെ അത്ര കാര്യമായി എടുക്കുന്നില്ലെന്ന് ഷാജി കൈലാസ് പറഞ്ഞു.
“ഇപ്പോള്‍ പത്രങ്ങളുടെ ഡസ്കിലിരിക്കുന്നത് ചെറിയ കുട്ടികളല്ലേ. അവര്‍ക്ക് അബദ്ധം പറ്റിയതാ. എനിക്ക് പ്രശ്നമൊന്നുമില്ല” - മനോരമയോട് പ്രതികരിക്കവേ ഷാജി കൈലാസ് പറഞ്ഞു.
തെറ്റുപറ്റിയ പത്രത്തിന്റെ ആളുകള്‍ താനുമായി ബന്ധപ്പെട്ടിരുന്നു എന്നും ഷാജി കൈലാസ് അറിയിച്ചു.
ആനന്ദക്കുട്ടന് അന്തരിച്ചതിന്റെ വാര്‍ത്തയും ഷാജി കൈലാസിന്റെ ചിത്രവുമാണ് ആ പത്രം പ്രസിദ്ധീകരിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ആനന്ദക്കുട്ടന്റെയും തന്റെയും മുഖ സാദൃശ്യമായിരിക്കാം ആ പത്രത്തിന് അബദ്ധം പറ്റാന്‍ കാരണമായതെന്നും ഷാജി കൈലാസ് പറയുന്നു.