ആണ്‍ സുഹൃത്തുക്കളുമായി സൗഹൃദം പങ്കിടാന്‍ താരപുത്രിക്ക് അമ്മയുടെ വിലക്ക് ; കാരണം കേട്ടാല്‍ ഞെട്ടും !

തിങ്കള്‍, 7 ഓഗസ്റ്റ് 2017 (12:30 IST)
ബോളിവുഡിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുന്ന താരപുത്രിയാണ് സാറാ അലി ഖാന്‍. സിനിമയിലേക്കുള്ള മകളുടെ പ്രവേശനത്തില്‍ സെയ്ഫ് അലി ഖാന്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതൊന്നും കൊണ്ടല്ല കാരണം മകളുടെ കരിയറിനെ കുറിച്ച് തനിക്ക് പേടിയുണ്ടായിരുന്നത് കൊണ്ടാണ്. ഇപ്പോള്‍ സാറയുടെ മാതാവ് അമൃത സിംങ്ങും മകളുടെ മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
 
മകള്‍ ആണ്‍ സുഹൃത്തുക്കളുമായി സൗഹൃദം പുലര്‍ത്തുന്നതിനോട് കടുത്ത എതിര്‍പ്പിലാണ് സെയ്ഫ് അലി ഖാനും അമൃതയും. ഇക്കാര്യത്തിന് മകളുടെ മേല്‍ അമൃത സിംഗ് വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് പറയുന്നത്.സിനിമയിലെത്തിയാല്‍ യുവതാരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിക്കുന്നത് സര്‍വ്വ സാധാരണമാണ്. അതിനാല്‍ അത്തരം പ്രശ്‌നങ്ങള്‍ മകളുടെ പേരില്‍ ഉണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് അമൃത സിംഗ്.

വെബ്ദുനിയ വായിക്കുക