ഗജനിയെന്ന സിനിമയില്‍ കോടീശ്വരനായ സഞ്ജയ് സിംഗാനിയയെയാണ് അസിനെ മിന്നു ചാര്‍ത്തുന്നത്. ഈ സിനിമ ഒരു തരത്തില്‍ നടി അസിന്റെ ജീവിതത്തിൽ യാഥാർത്ഥ്യമാകുകയാണ്. അതു പോലൊരു കോടീശ്വരന്‍ അസിന്റെ ജീവിതത്തിലും എത്തുകയാണ്. മൈക്രോമാക്‌സ് കമ്പനി ഉടമയായ രാഹുല്‍ ശര്‍മ്മയെയാണ് സിനിമാകഥ പോലെ അസിന്റെ ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. വിവാഹത്തിന് മുന്‍പ് കരാറിലുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന അസിന്റെ തീരുമാനമാണ് വിവാഹം വൈകിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുക്ല്.
മലയാളത്തില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വകയാണ് അസിന്റെ ആദ്യ ചിത്രം. 36 വയസുകാരനായ രാഹുല്‍ ശര്‍മ്മ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയുടെ ഉടമയും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരിൽ ഒരാളുമാണ്.