അലക്സാണ്ടറുടെ മകന്‍ എത്തുന്നു; ‘സാമ്രാജ്യം‘ പിടിച്ചടക്കാന്‍!

Webdunia
ശനി, 26 ജനുവരി 2013 (16:22 IST)
PRO
PRO
അലക്സാണ്ടറെ ഓര്‍മ്മയില്ലേ? സാമ്രാജ്യം എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം. അലക്സാണ്ടറുടെ മരണശേഷം കാറില്‍ കയറിപ്പോയ ആ കൊച്ചുപയ്യന്‍ ഇന്നു വളര്‍ന്നിരിക്കുന്നു- അതെ ജോര്‍ദാന്‍ തിരിച്ചു വരികയാണ്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനാണ് ജോര്‍ദാനായെത്തുന്നത്.

അലക്സാണ്ടര്‍ വെടിയേറ്റു വീഴുന്നിടത്താണ് സാമ്രാജ്യം അവസാനിക്കുന്നത്. കൊച്ചുകുട്ടിയായ അലക്സാണ്ടറുടെ മകനെ ദുബായിലേക്ക് കൊണ്ടു പോയത് അലക്സാണ്ടറിന്റെ സന്തത സഹചാരിയും വിശ്വസ്തനുമായ ഖാദറാണ്(വിജയരാഘവന്‍). ബുദ്ധിമാനും വളരെ പരിശ്രമ ശാലിയുമാണ് ജോര്‍ദ്ദാന്‍. ജോര്‍ദ്ദാന്‍ തിരിച്ചെത്തുകയാണ്, പിതാവിന്റെ സാമ്രാജ്യം ഏറ്റെടുക്കാന്‍.

തിരുപ്പാച്ചി, ശിവകാശി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പേരരശ് കഥയെഴുതി സംവിധാനം ചെയ്യുന്ന സണ്‍ ഓഫ് അലക്സാണ്ടര്‍ - സാമ്രാജ്യം 2 ആക്‍ഷന്‍ രംഗങ്ങള്‍കൊണ്ട് സമ്പന്നമാണ്.

സാമ്രാജ്യം നിര്‍മ്മിച്ച അജ്മല്‍ ഹസ്സന്‍, ബൈജു ആദിത്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശേഖര്‍ വി ജോസഫാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, റഫീക്ക് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് ആര്‍ എച്ച് ഷഫീര്‍.