ഇന്ത്യന്‍ സിനിമയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകനും സംവിധായകനുമാണ് സന്തോഷ് ശിവന്‍. മലയാളത്തില്‍ നിരവധി ചിത്രള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ടെങ്കിലും രണ്ട് സിനിമകള്‍ മാത്രമേ സന്തോഷ് സംവിധാനം ചെയ്തിട്ടുള്ളു. രണ്ടിലും പൃഥ്വിരാജ് ആയിരുന്നു നായകന്‍.
ഇപ്പോഴിതാ, മലയാളത്തില്‍ ഒരു ബ്രഹ്മാണ്ഡ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സന്തോഷ് ശിവനെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എക്‌സ്പിരിമെന്റൽ സിനിമകളോടാണ് തനിക്ക് താത്പര്യമെന്നും അങ്ങനെയുള്ള ചിത്രങ്ങൾ ഞാൻ തന്നെ നിമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി 2018ല്‍ ഒരു മലയാള സിനിമ ചെയ്യുമെന്ന് സന്തോഷ് ശിവന്‍ അറിയിച്ചതോടെ മെഗാസ്റ്റാറിന്റെ ആരാധകര്‍ ആവേശത്തിലാണ്.
എആർ മുരുഗദോസ് സംവിധാനം ചെയ്ത സ്പൈഡർ ആണ് സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിച്ച അവസാന ചിത്രം. 2005 ൽ പുറത്തിറങ്ങിയ അനന്തഭദ്രം ആണ് സന്തോഷ് ശിവൻ സംവിധാനം ചെയ്ത ആദ്യ മലയാള സിനിമ. തുടർന്ന് ഉറുമിയും സന്തോഷ് ശിവൻ ഒരുക്കി.