അത്‌ഭുതദ്വീപ് ഹിന്ദിയില്‍, ആകാശഗംഗ തമിഴില്‍!

Webdunia
തിങ്കള്‍, 3 നവം‌ബര്‍ 2014 (15:52 IST)
വിനയന്‍ സംവിധാനം ചെയ്ത രണ്ട് സിനിമകള്‍ റീമേക്ക് ചെയ്യുന്നു. അത്ഭുതദ്വീപ് എന്ന സിനിമ ഹിന്ദിയിലേക്കും ആകാശഗംഗ എന്ന ചിത്രം തമിഴിലേക്കുമാണ് റീമേക്ക് ചെയ്യുന്നത്.
 
വിനയന്‍ തന്നെയാണ് രണ്ട് പ്രൊജക്ടുകളും ഒരുക്കുന്നത്. ഇതില്‍ ആകാശഗംഗയുടെ തമിഴ് റീമേക്കിന്‍റെ ജോലികള്‍ നടന്നുവരികയാണ്. അത്ഭുതദ്വീപിന്‍റെ ഹിന്ദി റീമേക്കിന്‍റെ ജോലികള്‍ ഉടന്‍ ആരംഭിക്കും.
 
രണ്ട് സിനിമകളിലും പുതുമുഖങ്ങളായിരിക്കും അഭിനയിക്കുക. അതേസമയം, വിനയന്‍റെ പുതിയ മലയാളചിത്രം 'ലിറ്റില്‍ സൂപ്പര്‍മാന്‍ 3ഡി' റിലീസിന് തയ്യാറായിരിക്കുകയാണ്.
 
1999ലെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ആകാശഗംഗ. ദിവ്യാ ഉണ്ണിയായിരുന്നു ചിത്രത്തിലെ നായിക. മുകേഷ്, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിച്ചു. റിയാസ് എന്ന നവാഗതനായിരുന്നു നായകന്‍.
 
2005ലാണ് അത്ഭുതദ്വീപ് റിലീസായത്. പൃഥ്വിരാജ്, ജഗതി, ഗിന്നസ് പക്രു, മല്ലിക കപൂര്‍ തുടങ്ങിയവരായിരുന്നു താരങ്ങള്‍.