അടുത്ത മമ്മൂട്ടിയും മോഹന്‍ലാലും ഇവര്‍ തന്നെ - പൃഥ്വിരാജും നിവിന്‍ പോളിയും !

Webdunia
തിങ്കള്‍, 28 ഓഗസ്റ്റ് 2017 (17:22 IST)
മമ്മൂട്ടിയോടും മോഹന്‍ലാലിനോടും എതിര്‍ത്തുനില്‍ക്കാന്‍ മലയാള സിനിമയില്‍ യുവനിരയില്‍ നിന്ന് ആരുണ്ട്? ഈ ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. പൃഥ്വിരാജും നിവിന്‍ പോളിയുമാണ് ആ രണ്ട് തന്‍റേടികള്‍.
 
ഈ വരുന്ന ഓണത്തിനാണ് സീനിയര്‍ - ജൂനിയര്‍ പോരാട്ടം. മമ്മൂട്ടിയുടെ ‘പുള്ളിക്കാരന്‍ സ്റ്റാറാ’, മോഹന്‍ലാലിന്‍റെ ‘വെളിപാടിന്‍റെ പുസ്തകം’ എന്നിവയാണ് ഓണക്കാലത്തെ വമ്പന്‍ റിലീസുകള്‍.
 
ഈ സിനിമകളോട് ഏറ്റുമുട്ടാന്‍ പൃഥ്വിരാജിന്‍റെ ‘ആദം’, നിവിന്‍ പോളിയുടെ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്നീ ചിത്രങ്ങളാവും എത്തുക. ഇതോടെ മലയാള സിനിമയില്‍ ഓണക്കാലം സ്വന്തമാക്കാനുള്ള മത്സരത്തിന് ആവേശവും കൂടി.
 
ദുല്‍ക്കര്‍ സല്‍മാന്‍റെ ‘പറവ’, അജു വര്‍ഗീസ് - നീരജ് മാധവ് ടീമിന്‍റെ ‘ലവകുശ’ എന്നീ ചിത്രങ്ങള്‍ ഓണക്കാലത്ത് റിലീസ് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു.
 
നിവിന്‍ പോളിയുടെ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ഓണക്കാലത്തെ കറുത്ത കുതിരയാകുമോ എന്നാണ് സിനിമാപ്രേമികള്‍ ഉറ്റുനോക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article