അജിത് നായകനാകുന്ന പുതിയ ചിത്രം 86 കോടി രൂപ ബജറ്റില്‍ ഒരുങ്ങും. 'സിരുത്തൈ' ശിവ ചിത്രം സംവിധാനം ചെയ്യും. അജിത്തിന്‍റെ അമ്പത്താറാം ചിത്രമായ ഈ പ്രൊജക്ടിന് പേര് നിശ്ചയിച്ചിട്ടില്ല. അജിത് - ഗൌതം മേനോന്‍ സിനിമ പൂര്‍ത്തിയായാലുടന്‍ ശിവയുടെ ചിത്രം ആരംഭിക്കും.
അജിത് - ശിവ ചിത്രത്തില്‍ ഹന്‍സിക നായികയാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, പുതിയ വിവരം അനുസരിച്ച് ശ്രുതി ഹാസനും സമാന്തയും അജിത്തിന്‍റെ നായികയായെത്തും.
ശിവയുടെ കഴിഞ്ഞ ചിത്രമായ 'വീരം' അജിത് നായകനായ സിനിമയായിരുന്നു. ആ ചിത്രത്തിന് ഗ്രാമീണ പശ്ചാത്തലമായിരുന്നെങ്കില്‍ പുതിയ സിനിമ നഗരകേന്ദ്രീകൃത കഥയാണ് പറയുന്നത്.
എ എം രത്‌നമാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം, അജിത് പൊലീസ് ഓഫീസറായി വേഷമിടുന്ന 'യെന്നൈ അറിന്താല്‍' എന്ന പ്രൊജക്ടിന്‍റെ റിലീസ് ഡേറ്റ് നിശ്ചയിച്ചിട്ടില്ല. അനുഷ്ക ഷെട്ടിയും ത്രിഷയുമാണ് ആ ചിത്രത്തിലെ നായികമാര്‍.