എന്തുകൊണ്ട് ഉണ്ട? ത്രസിപ്പിച്ച പൊലീസ് കഥാപാത്രത്തിൽ നിന്നും മണിയിലേക്കുള്ള ദൂരം: മമ്മൂട്ടി

Webdunia
ബുധന്‍, 19 ജൂണ്‍ 2019 (14:19 IST)
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ഉണ്ട’ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തെ കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇതുവരെ കണ്ട പൊലീസ് കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് മമ്മൂട്ടിയുടെ എസ് ഐ മണിയെന്ന കഥാപാത്രം. 
 
എന്തുകൊണ്ട് ഉണ്ട തിരഞ്ഞെടുത്തുവെന്ന് വ്യക്തമാക്കുകയാണ് മമ്മൂട്ടി. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ‘ഉണ്ട’യെ കുറിച്ച് അദ്ദേഹം മനസ് തുറന്നത്. മമ്മൂട്ടിയുടെ വാക്കുകളിങ്ങനെ:
 
‘ഇതിനു മുന്നേ വന്ന പൊലീസുകാരൊക്കെ ശക്തിയും പവറും കരുത്തുമുള്ളവരായിരുന്നിരിക്കണം. അതിലും വ്യത്യസ്തത വരുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇതിൽ പക്ഷേ അങ്ങനെ പ്രത്യേക പവറൊന്നുമുള്ള പൊലീസ് ഉദ്യോഗസ്ഥനല്ല. ഒരു എയർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന് എത്ര പവർ ഉണ്ടാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു.’
 
‘പൊതുജനങ്ങളുടെ മേൽ അധികാരമില്ലാത്ത സാധാ പൊലീസ് ഉദ്യോഗസ്ഥനാണ് മണി. ആത്മധൈര്യം മാത്രമാണ് മണിക്ക് കൂട്ടുള്ളത്. എഴുത്തുകാരനും സംവിധായകനും ആ കഥാപാത്രത്തെ വളരെ സൂഷ്മയായി അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അത് ചെയ്യാൻ എനിക്ക് വളരെ എളുപ്പമായത്. ഇതിനു വേണ്ടി കഷ്ടപ്പെട്ട് ഞാനൊന്നും ചെയ്തിട്ടില്ല’ - മമ്മൂട്ടി പറഞ്ഞവസാനിപ്പിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article