ആരാധകരുടെ മനസ്സ് നിറച്ച ഗോൾമഴയ്ക്കൊടുവിൽ, സ്റ്റേഡിയത്തിൽ ചന്നംപിന്നം മഴ പെയ്തു. പുരസ്കാരദാനം പോലും ഈ മഴപ്പെയ്ത്തിലായിരുന്നു. പെയ്തത് മഴയല്ലെന്നും ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്വന്തമാക്കിയ ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന്റെ കണ്ണുനീരാണെന്നും ആരാധകർ പറഞ്ഞു.
കളികാണാൻ ചില രാഷ്ട്രീയ താരങ്ങളും ഇന്നലെ ലുഷ്നികി സ്റ്റേഡിയത്തിലെത്തി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ക്രൊയേഷ്യൻ പ്രസിഡന്റ് കോളിൻഡ ഗ്രാബർ തുടങ്ങിയവർ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.
അതേസമയം, ടീം തോറ്റെങ്കിലും ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ച് ഉൾപ്പെടെയുള്ളവരുടെ കണ്ണീർ തുടച്ച് ക്രൊയേഷ്യൻ പ്രസിഡന്റ് കോളിൻഡ ഗ്രാബറും ശ്രദ്ധ നേടി. പരിശീലകൻ സ്‌ലാട്കോ ഡാലിച്ച് ഉൾപ്പെടെയുള്ളവരെ നെഞ്ചോടു ചേർത്ത് ആശ്വസിപ്പിക്കുന്ന ഗ്രാബറെ ജനത ഏറ്റെടുത്തു.
(ചിത്രങ്ങൾ: ട്വിറ്റർ)