ഫിഫ ലോകകപ്പ് 2018ലെ ആദ്യ ഫൈനൽ ടീമായി ഫ്രാൻസ്. ഇന്നലെ നടന്ന മത്സരത്തിൽ ബൽജിയത്തെ മടക്കമില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് പൂട്ടിയത്. കോച്ച് ദിദിയെ ദെഷാമിന്റെ തന്ത്രങ്ങളിൽ റോബർട്ടോ മാർട്ടിനെസിന്റെ ബെൽജിയം ചാമ്പലാവുകയായിരുന്നു.
51ആം മിനുട്ടില്‍ സാമുവല്‍ ഉംറ്റിറ്റി നേടിയ ഗോളിനാണ് ചുവന്ന ചെകുത്താന്‍മാരെ കെട്ടുകെട്ടിച്ച് ഫ്രാന്‍സ് ഫൈനലില്‍ കടന്നത്. നാളെ നടക്കുന്ന ക്രൊയേഷ്യ-ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളാണ് ഫ്രാന്‍സിന് ഫൈനലില്‍ എതിരാളികളാവുക.
സമനിലയില്‍ പിരിഞ്ഞ രണ്ടാം പകുതിക്ക് ശേഷമാണ് ഫ്രാന്‍സ് ബെല്‍ജിയം പോസ്റ്റില്‍ പന്തെത്തിച്ചത്. ഇതോടെ സമ്മര്‍ദ്ദത്തിലായ ബെല്‍ജിയം ആക്രമണം കൂടുതല്‍ ശക്തമാക്കിയെങ്കിലും ഫ്രാന്‍സിന്റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡിര്‍മാരും സെന്‍ട്രല്‍ ഡിഫന്‍സും അതെല്ലാം ദുര്‍ബലമാക്കുകയായിരുന്നു.