മേക്കപ്പ് മധ്യവയസ്സില്‍

Webdunia
കേരളത്തിലും സൗന്ദര്യ വര്‍ധക വസ്തുക്കളുടെ വന്‍ വിപണി. ഒരു കാലത്ത് സൗന്ദര്യ വസ്തുക്കളുടെ ബ്രാന്‍ഡുകളില്‍ ലാക്മിയും, അംബറും, ശിങ്കാറും വാണിരുന്ന വിപണിയില്‍ ഇപ്പോള്‍ റാവിലോണ്‍, മെബലിന്‍, ലോറിയാല്‍ തുടങ്ങിയ വിദേശ കമ്പനികളുടെ തള്ളിക്കയറ്റമാണ്. മറ്റെവിടുത്തെ സ്ത്രീകളെയും പോലെ കേരളവനിതകള്‍ ഇരുകൈയും നീട്ടി ഇവ സ്വീകരിക്കുന്നു.

30-40 മധ്യേയുള്ളവരാണ് മുഖകാന്തിക്കായി ഏറ്റവും കൂടുതല്‍ പണവും സമയവും ചെലവഴിക്കുന്നത്. 20-30ന് ഇടയിലുള്ളവര്‍ക്ക്
കൂടുതലും ഐലൈനര്‍, ലിപ്പ് സ്ളീറ്റ് തുടങ്ങിയവയിലാണ് കമ്പം. ആ പ്രായത്തില്‍ ചര്‍മ്മം നല്ലതായിരിക്കുന്നതുകൊണ്ട് അവര്‍ അത്ര ശ്രദ്ധകൊടുക്കുന്നില്ല. വെറും മോയ്സ്ചറയ്സില്‍ ഒതുങ്ങുന്നു യുവാക്കളുടെ ശ്രദ്ധ.

പലതരം ക്രീമുകള്‍ ഉപയോഗിക്കുന്നവരില്‍ മധ്യവയസ്കരാണ് മുന്നില്‍. ആ പ്രായത്തിലാണ് വനിതകള്‍ കൂടുതല്‍ മുഖകാന്തിയെക്കുറിച്ച് ബോധവതികളാകുന്നത്. ഗൃ ഹഭരണത്തിനിടയില്‍ ഇതിനു ചെലവഴിക്കാന്‍ അവര്‍ സമയവും പണവും കണ്ടെത്തുന്നു. പലര്‍ക്കും വിലയൊരു വിഷയമേയല്ല. സൗന്ദര്യത്തിനുവേണ്ടി എത്ര ചെലവാക്കാനും തയ്യാര്‍

കേരളത്തിലെ സ്തീകള്‍ ബ്രാന്‍ഡുകളെക്കുറിച്ച് ശരിക്കും ബോധവതികളാണ്. ഇതുതന്നെയാണ് അവര്‍ക്കുവേണ്ടി ആംവേയുടെയും എ വണ്‍ പോലെയുമുള്ള നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങിന് മുതല്‍ക്കൂട്ട്.