എക്കാലത്തെയും ബെസ്റ്റ് ബിക്കിനി സുന്ദരിമാരെ കണ്ടെത്താന്‍ നടന്ന പുതിയ വോട്ടിങ്ങില്‍ സ്വിസ്സ് സുന്ദരി ഉര്‍സുലാ ആന്‍ഡ്രസ്സ് ഒന്നാം സ്ഥാനത്ത്.
1962 ലെ ആദ്യ ബോണ്ട് ചിത്രത്തില്‍ ആന്‍ഡ്രസ്സ് ധരിച്ച വേഷമാണ് ബിക്കിനി ആരാധകരുടെ ഓര്‍മ്മയില്‍ മുന്നില്‍ നില്‍ക്കുന്നത്. വെളുത്ത നിറത്തിലുള്ള ബിക്കിനി ധരിച്ച് കടലില്‍ നിന്നു കയറിവന്ന സുന്ദരി, ഏതാനും നിമിഷത്തേക്ക് ശ്വാസതടസ്സം ഉണ്ടാക്കിയെന്നാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തവര്‍ പറയുന്നത്.
സ്റ്റാര്‍ വാര്‍സ്VIല്‍ ലോഹം കൊണ്ടുണ്ടാക്കിയ ബിക്കിനി ധരിച്ചെത്തിയ കാരി ഫിഷറാണ് രണ്ടാം സ്ഥാനത്ത്. മറ്റൊരു ബോണ്ട് ചിത്രമായ ഡൈ അനതര്‍ ഡേയില്‍ ഹാലിബെറിയുടെ ബിക്കിനി രംഗമാണ് മൂന്നാം സ്ഥാനത്ത്. ബേവാച്ച് സുന്ദരിക് പമേല നാലാം സ്ഥാനത്ത്.
വണ്‍ മില്യണ്‍ ഇയേഴ്സ് ബിസി എന്ന ചിത്രത്തിലെ റാക്വല്‍ വെല്കിന്റെ ബിക്കിനി വേഷമാണ് അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ബോ ഡെറെക്, മൈലീന് ക്ലാസ്സ്, ദ ലിറ്റില്‍ മെര്‍മെയ്ഡ്, ഹെലെന് മിറന്, സാച്ചാ ബറോണ്‍ കോഹന്റെ മാന്കിനി എന്നിവയാണ് ആദ്യത്തെ പത്തില്‍ കയറിപ്പറ്റിയ വേഷം.