മരണ ഗ്രൂപ്പെന്ന് അറിയപ്പെടുന്ന ബി ഗ്രൂപ്പില്‍ റുമാനിയയ്‌ക്ക് എതിരാളികള്‍ എല്ലാം ഒരു പോലെയാണ്. റുമാനിയയ്‌ക്കാണെങ്കില്‍ ഒന്നും നഷ്ടപ്പെടാനില്ല. നേടാനാണെങ്കില്‍ ഏറെയുണ്ട് താനും. അതേ സമയം ഫ്രാന്‍സിന്‍റെ സ്ഥിതി അതല്ല. മരണ ഗ്രൂപ്പില്‍ ഇനിയുള്ള എതിരാളികള്‍ ഡച്ചും ലോകചാമ്പ്യന്‍മാരായ ഇറ്റലിയുമാണെന്നിരിക്കെ ആദ്യ മത്സരത്തില്‍ വിജയം കണ്ടെത്തേണ്ടി വരും.
ഫ്രഞ്ച് ടീമിനാണ് പ്രശ്‌നവും പരിശീലനത്തിനിടയില്‍ പരുക്കേറ്റ നായകന്‍ പാട്രിക്ക് വിയേരയെ ഉള്‍പ്പെടുത്തണോ അതോ പകരക്കാന്‍ ഫ്ലാമിനി മാത്യൂവിനെ ഉപയോഗിക്കണോ എന്ന് അന്തിമ നിമിഷത്തിലെ പരിശീലകന്‍ റയ്‌മണ്ട് ഡൊമിനിക്ക് തീരുമാനിക്കൂ.തിയറി ഹെന്‍റിക്കും മദ്ധ്യനിര താരം ഫ്രാങ്ക് റിബറിക്കും പരുക്കാണ് ഫ്രഞ്ച് ടീമിനെ അലട്ടുന്ന പ്രശ്‌നം.
വ്യാഴാഴ്ച ഫ്രാന്‍സിന്‍റെ ഏറ്റവും കൂടുതല്‍ ഗോള്‍ കണ്ടെത്തിയ തിയറി ഹെന്‍റി പരിശീലനത്തിന് ഇറങ്ങിയില്ല. മുന്നേറ്റത്തില്‍ കരീം ബെന്‍സെമയ്‌ക്കൊപ്പം കളിക്കാന്‍ സാധ്യത ചെല്‍സി താരം നിക്കോളാസ് അനെല്‍ക്കയാണ്. അതേ സമയം എതിര്‍നിരയില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ മുട്ടു ഉള്‍പ്പടെയുള്ള താരങ്ങള്‍ പൂര്‍ണ്ണമായും കായിക ക്ഷമത വീണ്ടെടുത്തിരിക്കുന്നതിനാല്‍ ഒരു അട്ടിമറിയാണ് അവര്‍ പ്രതീക്ഷിക്കുന്നത്.
2002 ലോകകപ്പില്‍ സെനഗല്‍ സിഡാനില്ലാത്ത ഫ്രഞ്ച് ടീമിനെ അട്ടിമറിച്ചതു പോലെ ഒരു അട്ടിമറിയിലൂടെ ആദ്യ മേല്‍ക്കോയ്‌മ തേടുകയാണ് റുമാനിയ. എന്നിരുന്നാലും കണക്കുകള്‍ ഫ്രാന്‍സിനൊപ്പമാണ്. പത്തു തവണ രണ്ട് ടീമുകള്‍ എറ്റുമുട്ടിയപ്പോള്‍ ആറ് തവണ വിജയം ഫ്രഞ്ച് ടീമിനൊപ്പം നിന്നപ്പോള്‍ മൂന്ന് തവണ മാത്രമാണ് റുമാനിയയ്‌ക്ക് ജയിക്കാനായത്. ഒരു മത്സരം സമനിലയിലും കലാശിച്ചു.