ഇന്ന് ജര്‍മ്മനി-പോളണ്ട്, കൊയേഷ്യ- ഓസ്ട്രിയ

Webdunia
ഞായര്‍, 8 ജൂണ്‍ 2008 (14:18 IST)
WDWD
യൂറൊ കിരീടം പിടിക്കാന്‍ കച്ചകെട്ടി വരുന്ന മുന്‍ ലോക ചമ്പ്യന്മാരായ ജര്‍മ്മനിയുടെ അരങ്ങേറ്റം ഞായറാഴ്ച യൂറൊകപ്പില്‍ നടക്കും.

ഗ്രൂപ്പ്‌ ബിയിലെ മല്‍സരങ്ങളാണ്‌ നടക്കുന്നത്‌. ആദ്യ മല്‍സരത്തില്‍ ആതിഥേയരായ ഓസ്ട്രിയ, ക്രൊയേഷ്യയുമായി ഏറ്റുമുട്ടും. രണ്ടാമത്തെ മല്‍സരം ജര്‍മ്മനിയും പോലന്റും തമ്മിലാണ്.

യോഗ്യതാറൗണ്ടില്‍ മികച്ച പ്രകടനം നടത്തിയാണ്‌ ക്രൊയേഷ്യ വരുന്നത്‌. ആതിഥേയരായ ഓസ്ട്രിയയെക്കാള്‍അവര്‍ക്കാണ് മുന്‍തൂക്കം. പക്ഷേ യോഗ്യതാ റൗണ്ടിലെ ടോപ്‌ സ്കോറര്‍ ഡിസില്‍വ കളിക്കര്‍ത്തത് ക്രൊയേഷ്യക്ക്‌ തിരിച്ചടിയായേക്കും. രാത്രി ഒന്‍പതരക്കാണ്‌ മല്‍സരം.

. ജര്‍മനി - പോളണ്ട്‌ മല്‍സരം രാത്രി പന്ത്രണ്ടേകാലിനു തുടങ്ങും. യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം നടത്തിയാണ്‌ ഇരുടീമും ഫൈനല്‍ റൗണ്ടിനെത്തിയത്‌. ഫുട്ബോല്‍ പ്രേമികള്‍ ഉറ്റു നോക്കുന്ന മത്സരമാണിത്


യൂറോകപ്പ്‌ ഫൈനല്‍ റൗണ്ട്‌ പോളണ്ടിന് ഇതാദ്യം,ആണ്. ഇരു ടീമുകളും ഏറ്റുമുട്ടുമ്പോല്‍ അത്‌ തുല്യ ശക്‌തികളുടെ പോരാട്ടം ആയിരിക്കും. .

ബല്ലാക്കും ഫ്രിങ്ക്സും മധ്യനിരയില്‍ ജര്‍മ്മനിയുടെ പ്ലേ മെക്കര്‍മാര്‍. മുന്നേറ്റനിരയില്‍ ക്ലോസും പൊഡോള്‍സ്കിയും ക്യുറാനിയയും ജര്‍മ്മനിയുടെ പ്രതീക്ഷകളാണ് . പ്രതിരോധനിരയില്‍ മെറ്റ്സെല്‍ഡറും ഫിലിപ്പ്‌ ലാമുംക്രിസ്റ്റോഫും ശക്തിദുര്‍ഗ്ഗങ്ങളാവും. ഗോലടിക്കുന്ന കാര്യത്തില്‍ എപ്പോഴും ജര്‍മ്മനിക്ക് മികവുണ്ട്.

യൂറോകപ്പ്‌ ഫൈനല്‍ റൗണ്ട്‌ പോളണ്ടിന് ഇതാദ്യംആണ് .പക്ഷ് പോളണ്ടിനെ അത്ര എളുപ്പത്തില്‍ എഴുതിത്തള്ളാനാവില്ല. യോഗ്യതാ ഗ്രൂപ്പില്‍ നിന്ന്‌ ഒരു കളി മാത്രം തോറ്റ് ഒന്നാമതായി ആണ് പോളണ്ട്ടിന്‍റെ വരവ്‌.

പ്രതിരോധനിരയില്‍ പതിവു പോലെ നാലുപേര്‍ ഉണ്ടാവും. ജേസെക്‌ ബാക്ക്‌,വസിലെവ്സ്കിഡുഡ്ക്ക എന്നിവര്‍ . ക്രിനോവെക്‌, ലെവാന്‍ഡോസ്കി എന്നിവര്‌ മധ്യനിരയിലും സുറാസ്കിയും സഗ്നോസ്കിയും മുന്‍ നിരയിലും പോളണ്ടിണ്ടെ ചാട്ടുളികളാണ്.