തെരഞ്ഞെടുപ്പില്‍ അധികൃത പണം: 11 ലക്ഷം പിടിച്ചെടുത്തു

ചൊവ്വ, 8 ഏപ്രില്‍ 2014 (15:50 IST)
PRO
PRO
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു പണം വിനിയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി നിയോഗിച്ച ഫ്ളൈയിംഗ് സ്ക്വാഡ് 11,78,500 രൂപ പിടിച്ചെടുത്തതായി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ ബിജു അറിയിച്ചു.

പൊന്നാനി അഡീഷല്‍ തഹസില്‍ദാര്‍ ഒപി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഫ്ളൈയിംഗ് സ്ക്വാഡ് വട്ടകുളം വില്ലേജിലെ നീലിയാട് വെച്ച് പാലക്കാട് സ്വദേശിയുടെ കാറില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്. പിടിച്ചെടുത്ത പണം ആദായ നികുതി വകുപ്പിന് കൈമാറി.

വെബ്ദുനിയ വായിക്കുക