മധ്യപ്രദേശിൽ വോട്ടെണ്ണൽ ആരംഭിച്ചു. ബിജെപിക്ക് നേരിയ മുൻതൂക്കം. 7 സീറ്റുകളിൽ ബിജെപിയും 4 സീറ്റുകളിൽ കോൺഗ്രസുമാണ് ലീഡ് ചെയ്യുന്നത്. ആകെ 230 സീറ്റുകളുള്ള മധ്യപ്രദേശിൽ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകൾ വേണം.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ എല്ലാ സ്വഭാവവുമുള്ള തെരഞ്ഞെടുപ്പാകും മധ്യപ്രദേശിൽ എന്നാണ് കണക്കാക്കപ്പെടുന്നത്.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ആണ് ആരംഭിച്ചത്.
മധ്യപ്രദേശും ഛത്തീസ്ഗഡും ഇഞ്ചോടിഞ്ച് എന്ന അവസ്ഥയും രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് എക്സിറ്റ്പോൾ പ്രവചനം. ബിജെപി ലീഡ് നേടിയാല്‍, 2019ല്‍ മോദിയെ നേരിടാന്‍ ഇതുവരെ പുറത്തെടുത്ത അടവുകള്‍ ഒന്നും തന്നെ കോൺഗ്രസിന് പോരാതെ വരും. പുതിയ തന്ത്രങ്ങൾ പയറ്റേണ്ടതായി വരും. തിരിച്ചായാൽ മോദിക്കും അമിത് ഷായ്ക്കും അത് വൻ ഇരുട്ടടി തന്നെയാകും.