മുട്ടയുടെ മഞ്ഞ നിങ്ങളുടെ ശത്രുവല്ല, കഴിക്കുകയാണെങ്കില്‍ മുട്ട മുഴുവനായും കഴിക്കണം!

Webdunia
വെള്ളി, 2 നവം‌ബര്‍ 2018 (12:31 IST)
ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ഭക്ഷണവസ്തുവാണ് മുട്ട. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരുപോലെ കഴിക്കാന്‍ പറ്റുന്ന സമീകൃതാഹാരം. പേശികളുടെ വളര്‍ച്ചയ്‌ക്കും കോശങ്ങളിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും ആവശ്യമായ പ്രോട്ടീന്‍ മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാത്രമല്ല, എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന്‌ ആവശ്യമായ വൈറ്റമിന്‍ ഡിയും ഇതില്‍ അടങ്ങിയിരിക്കുന്നു. 
 
മുട്ടയുടെ വെള്ളയും മഞ്ഞയും ഒരുപോലെ ആരോഗ്യകരമാണെന്നാണ് പഠനങ്ങളില്‍ പറയുന്നത്. പ്രോട്ടീനുകളും കാല്‍സ്യവുമെല്ലാം ലഭിയ്ക്കാന്‍ മുട്ട മുഴുവനായും കഴിയ്ക്കണമെന്നതാണ് വാസ്തവം. എന്നാല്‍ മുട്ടയുടെ മഞ്ഞയില്‍ കൊളസ്‌ട്രോളുണ്ടെന്ന കാര്യം പറഞ്ഞ് പലരും ഇത് കഴിക്കാന്‍ തയ്യാറാകില്ല. മുട്ടമഞ്ഞയും ആരോഗ്യത്തിന് ഏറെ ഉത്തമമാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
 
കൊളീന്‍, വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ബി12, വൈറ്റമിന്‍ എ, അയേണ്‍, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ ഇ, സിങ്ക് എന്നിവയടങ്ങിയിരിക്കുന്നത് മുട്ടയുടെ മഞ്ഞയിലാണ്. അതിനാല്‍ മുട്ടയുടെ ഗുണങ്ങള്‍ പൂര്‍ണമായും ശരീരത്തിന് ലഭിയ്ക്കണമെങ്കില്‍ മുട്ടമഞ്ഞ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇതില്‍ അടങ്ങിരിക്കുന്ന കോളിന്‍ എന്ന ഘടകം ഡിപ്രഷന്‍, അല്‍‌ഷിമേഴ്‌സ് എന്നിവയെ തടയാന്‍ ഏറെ ഗുണകരമാണ്. 
 
വൈറ്റമിന്‍ കെയുടെ നല്ലൊരു ഉറവിടമാണ് മുട്ടയുടെ മഞ്ഞ. മാത്രമല്ല വൈറ്റമിന്‍ ഡി, സെലേനിയം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ബ്രെസ്റ്റ് ക്യാന്‍സര്‍ തടയാന്‍ സഹായിക്കും. ശരീരത്തിലെ രക്തകോശങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ മുട്ടയുടെ മഞ്ഞ സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article