World AIDS Day, December 1: ഇന്ന് ലോക എയ്ഡ്‌സ് ദിനം. എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്നിനാണ് എയ്ഡ്‌സ് ദിനം ആഘോഷിക്കുന്നത്. ഹ്യൂമണ്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ് (HIV) ആണ് ഈ മാരകരോഗം പരത്തുന്നത്. പ്രധാനമായും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് രോഗം പടരുന്നത്. എയ്ഡ്‌സിനെതിരെ ബോധവത്കരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിസംബര്‍ ഒന്നിന് ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നത്. 1988 മുതലാണ് ലോകാരോഗ്യസംഘടന ലോക എയ്ഡ്‌സ് ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.