അടുത്ത തമിഴ്നാട് മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി ഇന്ന് വൈകിട്ട് സത്യപ്രതിഞ്ജ ചെയ്യും. അങ്ങനെയെങ്കിൽ നാളിത്രയും ഒ പനീർസെൽവം നടത്തിയ പ്ലാനിങ്ങെല്ലാം പാഴായി പോവുകയല്ലേ?. മുഖ്യമന്ത്രി കസേരയിൽ ഇരിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു ശശികലയും ഒപിഎസും എന്ന് വ്യക്തം.
എന്നാൽ, അനധികൃതസ്വത്ത് സമ്പാദനത്തിൽ സുപ്രിംകോടതി ശശികലയെ കുറ്റക്കാരി ആയി വിധിയ്ക്കുമെന്ന് ചിന്നമ്മ പോലും കരുതിക്കാണില്ല. വളരെ പെട്ടന്നായിരുന്നു ചിന്നമ്മയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചത്. തനിക്ക് മുഖ്യമന്ത്രി ആകാൻ പറ്റിയില്ലെങ്കിലും വേണ്ട, ആ സ്ഥാനം ഒപിഎസിന് കിട്ടെരുതെന്ന് വാശിയുള്ളതു പോലെയായിരുന്നു ചിന്നമ്മയുടെ നടപടികൾ.
തന്റെ സ്ഥാനത്തേക്ക് എടപ്പള്ളി പളനിസാമിയെ ഉയർത്തിയിട്ടാണ് ചിന്നമ്മ ജയിൽവാസത്തിനായി ബാംഗളൂർക്ക് പോയത്. ഇത് ഒപിഎസ്സിന് ഇരുട്ടടിയായിരുന്നു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയവും എടപ്പാടി പളനിസാമിക്ക് ഗവര്‍ണര്‍ നല്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഗവര്‍ണറെ കണ്ട എടപ്പാടി പളനിസാമി സര്‍ക്കാര്‍ രൂപീകരിക്കാന്‍ 124 എം എല്‍ എമാരുടെ പിന്തുണയുണ്ടെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു.