ഒരു സെക്കൻഡിൽ 1.7 കോടി ആളുകൾ പോൺ സൈറ്റുകൾ സന്ദര്‍ശിക്കുന്നു; സോഷ്യല്‍മീഡിയ പരിധി കടക്കുമ്പോള്‍

Webdunia
വെള്ളി, 25 മാര്‍ച്ച് 2016 (15:40 IST)
വ്യക്‍തിസ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. സ്‌ത്രീയുടെയോ പുരുഷന്റെയോ ജീവിതത്തിലേക്ക് മറ്റൊരാള്‍ അതിക്രമിച്ച് കയറുന്നതിന്റെ പുതിയ മുഖമാണ് സോഷ്യല്‍‌മീഡിയ എന്ന വിപത്ത്. മൊബൈല്‍ ഫോണിന്റെ അതിപ്രസരം നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും ചില വീഴ്‌ചകള്‍ കാണാതിരിക്കാനാവില്ല. സാമുഹ്യരംഗത്ത് ഇന്നുണ്ടാകുന്ന പല തിരിച്ചടികള്‍ക്കും തിരികൊളുത്തുന്നത് വാട്‌സാപ്, ഫേസ്‌ബുക്ക് പോലുള്ള സോഷ്യല്‍‌മീഡിയകളിലെ വ്യാജ പ്രചാരണങ്ങളാണ്.

സാഹചര്യങ്ങള്‍ അനുകൂലമാക്കുന്നതിനും ഒരാളെ തേജോവധം ചെയ്യുന്നതിനുമായി ഇന്ന് ഉപയോഗിക്കാന്‍ പറ്റുന്ന ഏറ്റവും പുതിയ ആയുധമാണ് വാട്‌സാപ്. സ്‌ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മുതല്‍ കൊലപാതക രംഗംവരെ മൊബൈല്‍ കാമറകളില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്കും വിവിധ ഗ്രൂപ്പുകളിലുമെത്തിച്ച് ആനന്ദം കണ്ടെത്തുന്നവര്‍ ഇന്ന് കൂടുതലാണ്. പുഴയോരത്തും കുളിമുറികളിലും ഒളിഞ്ഞ് നോക്കി വികാരങ്ങള്‍ ശമിപ്പിച്ചിരുന്നവര്‍ ഇന്ന് ഫോണിനെയാണ് ആശ്രയിക്കുന്നത്. അവര്‍ക്കാവശ്യമുള്ളവ കണ്ടെത്താനും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും വെമ്പല്‍ കൊള്ളുന്നവ ഇവരുടെ എണ്ണത്തിന് ഇന്ന് യാതൊരു കുറവുമില്ല.

ജീവിച്ചിരിക്കുന്നവരെ കൊല്ലാനും സിനിമയിലും സാമൂഹ്യരംഗത്തുമുള്ള സ്‌ത്രീകളുടെ നഗ്‌നത തേടിയും, അത് ലഭിക്കാതെ വരുന്നതോടെ മോര്‍ഫിംഗ് നടത്തി ചിത്രങ്ങള്‍ വാട്‌സാപില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന യുവാക്കള്‍ സമൂഹത്തിന് ഭീക്ഷണിയാണ്. ശക്തമായ അന്വേഷണത്തിലൂടെ ചിലര്‍ സത്യാവസ്ഥ വ്യക്തമാക്കി പേരുദോഷം അകറ്റുമ്പോള്‍ ഈ ചതിയില്‍ പെട്ടുപോകുന്ന സാധാരണക്കാര്‍ സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷമാകുകയാണ്.
മൊബൊല്‍ ഫോണ്‍ ഉപയോഗം ജീവിതത്തിന്റെ താളം തെറ്റിക്കും എന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കുന്നതിനും ആത്മഹത്യയടക്കമുള്ള മാര്‍ഗങ്ങളില്‍ അഭയം തേടുന്ന സ്‌ത്രീ- പുരുഷന്‍‌മാരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗവും വാട്‌സാപിലെ വിനോദവും ധാരാളം സമ്മർദവും വിഷാദവും ആശങ്കയുമുഉള്ള ഫീൽഡിൽ ജോലി ചെയ്യുന്നവരിൽ ശേഷിക്കുറവിനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന് ഫുഡ് സർവീസ് സ്റ്റാഫ്, ആരോഗ്യ സംരക്ഷണ പ്രവർത്തകർ, അഗ്നിശമന സംരക്ഷണ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ. ഇത്തരക്കാരിൽ പുകവലി, മദ്യപാനം, ആന്റി ഡിപ്രസന്റുകളുടെ ഉപയോഗം എന്നിവ ധാരാളമായതിനാൽ ശേഷിക്കുറവിനുള്ള സാധ്യതയും കൂടുതലാണ്. ആശങ്കയും വിഷാദരോഗവുമാണ് സൈക്കോളജിക്കൽ കാരണങ്ങൾ.

പോൺ സൈറ്റുകൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു സെക്കൻഡിൽ 1.7 കോടി ആളുകൾ സൈറ്റ് സന്ദർശിക്കുന്നുണ്ട്. 30 ശതമാനം ആളുകള്‍ മൊബൊല്‍ ഫോണ്‍ വഴിയാണ് അശ്‌ലീല സൈറ്റുകളില്‍ എത്തുന്നത്. അമിതമായി പോൺ ചിത്രങ്ങൾ കാണുന്നത് മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കും. പോൺ ചിത്രങ്ങൾ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഏറെ അകലെയാണ്. മാത്രമല്ല, പോൺ ചിത്രങ്ങൾ കാണുന്നത് തലച്ചോറിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. ഇത്തരക്കാർക്ക് പോൺ ചിത്രങ്ങൾ കാണാതെ ഉദ്ദാരണം ഉണ്ടാവില്ല എന്നതാണ് പ്രശ്‌നം. ഇതോടെ കുടുംബ ജീവിതം തകരുന്നതിനും ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതിനും കാരണമാകും.

സുഹൃത്‌ബന്ധങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയും സ്‌ത്രീകളെയും കുട്ടികളെയും സെക്‍സിനുള്ള ഉപകരണങ്ങള്‍ മാത്രമായും കാണുന്ന ഒരു വിഭാഗമാളുകള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലുണ്ട്. ഓഫീസുകളിലും തൊഴില്‍ സ്ഥലങ്ങളിലും സോഷ്യല്‍ മീഡിയകളില്‍ സമയം ചെലവഴിക്കുന്നത് ജോലിയെ തന്നെ ബാധിക്കുമെങ്കിലും ഒരു തിരിച്ചുവരവിനോ അതില്‍ നിന്ന് മുക്തി നേടുന്നതിനോ ഇവര്‍ ശ്രമിക്കാറില്ല. ജീവിതത്തില്‍ വന്‍ തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍ മാത്രമായിരിക്കും ഇത്തരക്കാര്‍ തങ്ങള്‍ അകപ്പെട്ട ചതക്കുഴിയെക്കുറിച്ച് ബോധവാന്മാരാകുകക.