ഭയമാണ് പുറത്തിറങ്ങി നടക്കാൻ, ക്ലാസ് മുറിയിൽ ഇരിക്കാൻ, എന്തിന് വീടിനുള്ളിൽ പോലും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. ചുറ്റിനും തുറിച്ചുനോക്കുന്ന കണ്ണുകൾക്കിടയിലൂടെയാണ് ദിവസേന നടന്നു പോകുന്നത്. എന്നാൽ അപ്പോഴോന്നും തോന്നാത്ത അരക്ഷിതാവസ്ഥയാണ് ഇപ്പോൾ വേട്ടയാടുന്നത്. കേരളം സ്ത്രീകൾക്ക് സുരക്ഷിത ഇടമോ എന്ന പഴയ ചോദ്യം വീണ്ടും ആവർത്തിക്കുകയാണ്.
സ്ത്രീകൾക്കായി അതിക്രമങ്ങൾക്കെതിരെ നിരവധി നിയമങ്ങൾ രാജ്യത്ത് നിലനിൽക്ക തന്നെ അവൾ വെന്തുരുകുകയാണ് അവളെ പെട്രോളോഴിച്ച് കത്തിക്കുകയാണ്. 2019 പകുതിയാകുമ്പോഴെക്കും കേരളത്തെ നടുക്കിയ മൂന്ന് കൊലപാതകങ്ങൾ. മൂന്നും പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയവ. ആദ്യത്തെ സംഭവം 2019 മാർച്ചിൽ. പട്ടാപ്പകൽ തിരുവല്ലയിലെ നടുറോഡിൽ, കത്തികൊണ്ടു കുത്തിയിട്ടും പക തീരാതെ യുവാവ് പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി, ശരീരത്തിന്റെ 60 ശതമാനത്തിലെറെ പൊള്ളലേറ്റ പെൺകുട്ടി കൊല്ലപ്പെട്ടു. പ്രതി കുമ്പനാട് സ്വദേശി അജിൻ റെജി.
തീർന്നിട്ടില്ല കോട്ടയം എസ്എംഈ കോളെജിൽ പൂർവ്വവിദ്യാർത്ഥിയുടെ പെട്രോൾ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹരിപ്പാട് സ്വദേശി ലക്ഷ്മി, വിവാഹാഭ്യർത്ഥന നിരസിച്ചതിന് കൊലപ്പെടുത്തിയ കടമ്മനിട്ട് സ്വദേശി പതിനേഴുകാരി ശാരിക എന്നിവരുടെ പേരും ഇതിനൊടൊപ്പം ചേർത്തു വായിക്കേണ്ടത് തന്നെ.