സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വിവാദപൂർണ്ണമായ 18 മാസങ്ങൾ ആയിരുന്നു ഇന്ത്യൻ അടിയന്തരാവസ്ഥ. ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം ഇന്ത്യൻ ഭരണഘടനയിലെ 352മത് വകുപ്പ് അനുസരിച്ച് 1975 മുതൽ 1977 വരെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അതുകൊണ്ടുതന്നെ ഇന്ത്യൻ അടിയന്തരാവസ്ഥ എന്ന് പറയുമ്പോൾ ഓർമ്മ വരുന്ന പേരും ഇന്ദിരഗാന്ധിയുടേത് തന്നെ. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മകള്‍ ആയതുകൊണ്ട് മാത്രമല്ല ഇന്ത്യയുടെ രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിക്കാന്‍ ഇന്ദിരഗാന്ധിക്ക് കഴിഞ്ഞിട്ടുണ്ട്.
കറുത്ത പാടുകളായി ഇന്ദിരയുടെ ജീവിതത്തില്‍ സംഭവിച്ച രണ്ട് കാര്യങ്ങളാണ് അടിയന്തരാവസ്ഥ പ്രഖ്യാപനവും ഇ എം എസ് മന്ത്രിസഭ പിരിച്ചു വിട്ടതും.
ഇന്ദിര കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെയാണ് രാഷ്ട്രപതി രാജേന്ദ്രപ്രസാദും പ്രധാനമന്ത്രി നെഹ്രുവും വി കെ കൃഷ്ണ മേനോനും ഫിറോസ് ഗാന്ധിയും മൊറാര്‍ജി ദേശായിയും ഒക്കെ എതിർത്തിട്ടും ഇ എം എസ് മന്ത്രിസഭയെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടത്. ജെ പി യുടെ നേതൃത്വത്തില്‍ ഉടലെടുത്ത പ്രക്ഷോഭത്തെ രാഷ്ട്രീയമായി നേരിടാനാവാതെ പോയതതാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിരാ ഗാന്ധിയെ പ്രേരിപ്പിച്ചത് എന്നും നിരീക്ഷണമുണ്ട്.
അടിയന്തരാവസ്ഥയുടെ ദിനങ്ങൾക്കപ്പുറം ഇന്ദിര ഗാന്ധി ജനാധിപത്യത്തെ ഏറെ ബപുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. ഈ ജനാധിപത്യബോധമാണ് അടിയന്തരാവസ്ഥ പിന്‍വലിക്കുന്നതിലേക്കും വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിലേക്കും അവരെ നയിച്ചത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ തികഞ്ഞ അന്തസ്സോടെ അധികാരത്തിൽനിന്ന് പിൻവാങ്ങുന്നതിനും ഇന്ദിര തയ്യാറായി.