സ്ഥിതിഗതികൾ ശാന്തം; ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിൻവലിച്ചു

ഞായര്‍, 18 മാര്‍ച്ച് 2018 (13:46 IST)
മുസ്‍ലിം – ബുദ്ധ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിൻവലിച്ചു. മാർച്ച് ആറ് മുതൽ 10 ദിവസത്തേക്ക് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

രാജ്യത്തെ സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണെന്നും പൊതുസുരക്ഷയ്ക്ക് വെല്ലുവിളി ഇപ്പോഴില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തരാവസ്ഥ പിൻവലിക്കുന്നതെന്ന് പ്രസിഡന്റ് മൈത്രീപാല സിരിസേന പറഞ്ഞു.

ഈ മാസം ആദ്യം കാ​​ൻ​​ഡി​​യി​​ൽ ഭൂ​​രി​​പ​​ക്ഷ സിം​​ഹ​​ള​​രും ന്യൂ​​ന​​പ​​ക്ഷ മു​​സ്‌​​ലിം​​ക​​ളും ത​​മ്മി​​ലു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ര​​ണ്ടു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടിരുന്നു. ജ​​ന​​ക്കൂ​​ട്ടം ഒ​​രു സിം​​ഹ​​ള​​വം​​ശ​​ജ​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​ണു ല​​ഹ​​ള​​യ്ക്കു കാ​​ര​​ണം. ഒരു വർഷത്തിലേറെയായി ശ്രീലങ്കയിൽ ചെറിയ തോതിൽ സംഘർഷം നിലനിൽക്കുന്നുണ്ട്.

ശ്രീലങ്കയിലെ 21 ദശലക്ഷം വരുന്ന ജനസംഖ്യയിൽ 10 ശതമാനം മുസ്ലിങ്ങളും 75 ശതമാനം ബുദ്ധമത വിശ്വാസികളായ സിംഹളരുമാണ്. ബാക്കി 13 ശതമാനം ഹിന്ദുക്കളാണ്. മുസ്ലിങ്ങൾ രാജ്യവ്യാപകമായി നിർബന്ധിത മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍