കോഹ്‌ലിയും ധോണിയുമില്ലെങ്കില്‍ രോഹിത് വട്ടപ്പൂജ്യം; ശ്രീലങ്കയില്‍ ഇന്ത്യക്ക് പരാജയം

ബുധന്‍, 7 മാര്‍ച്ച് 2018 (07:43 IST)
ശ്രീലങ്കയ്‌ക്കെതിരായ ത്രി​രാ​ഷ്ട്ര ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി​ത്തു​ട​ക്കം. ഇന്ത്യ ഉയർത്തിയ 175 റൺസിന്റെ വിജയലക്ഷ്യം 18.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക മറികടക്കുകയായിരുന്നു. 37 പന്തിൽ ആറു ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെ 66 റൺസെടുത്ത കുശാൽ പെരേരയാണ് ലങ്കയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്.

ആ​ദ്യം ബാ​റ്റു ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 174 റ​ണ്‍​സ് നേ​ടി. കോഹ്‌ലിയുടെ അഭാവത്തില്‍ ക്യാപ്‌റ്റന്‍ സ്ഥാനം ഏറ്റെടുത്ത രോഹിത് ശര്‍മ്മ (0) ബാറ്റിംഗില്‍ പരാജയപ്പെട്ടപ്പോള്‍ 49 പന്തിൽ 90 റ​ണ്‍​സു​മാ​യി കു​ട്ടി​ ക്രി​ക്ക​റ്റി​നെ ക​രി​യ​ർ ബെ​സ്റ്റ് സ്കോ​ർ ക​ണ്ടെ​ത്തി​യ ധ​വാ​ൻ ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​നെ ഒ​റ്റ​യ്ക്കു തോ​ളി​ലേറ്റി. ​

മനീഷ് പാണ്ഡെ (37) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയ മറ്റൊരു താരം. ധോണിയുടെ പകരക്കാരനെന്ന് അവകാശപ്പെടുന്ന റിഷഭ് പന്തിന് 23 പ​ന്തി​ൽ​നി​ന്ന് 23 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. ദി​നേ​ഷ് കാ​ർ​ത്തി​ക് ആ​റു പ​ന്തി​ൽ 13 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ല​ങ്ക​യ്ക്കു ര​ണ്ടാം ഓ​വ​റി​ൽ മെ​ൻ​ഡി​സി(11)​നെ ന​ഷ്ട​മാ​യെങ്കിലും കുശാൽ പെരേരയുടെ തകര്‍പ്പന്‍ ബാറ്റിംഗ് അവര്‍ക്ക് ജയമൊരുക്കി. പെ​രേ​ര പു​റ​ത്താ​യ​ശേ​ഷം ല​ങ്ക​യ്ക്കു കു​തി​പ്പ് ന​ഷ്ട​മാ​യെ​ങ്കി​ലും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ തി​സാ​ര പെ​രേ​ര (10 പന്തിൽ 22)  കൂ​ടി ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ ല​ങ്ക ഒ​മ്പതു പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ വി​ജ​യ​ത്തി​ലേ​ക്കെ​ത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍