ആരോഗ്യ മേഖലയിൽ ഏറെ മുന്നേറി, പക്ഷേ ജീവൻ രക്ഷിക്കാൻ ജീവനുകൾ കയ്യിൽ പിടിച്ച് യാത്ര ചെയ്യേണ്ട അവസ്ഥ, എയർ ആംബുലൻസ് ഒരു ആവശ്യമായി മാറുന്നത് ഇവിടെയാണ്
15 ദിവസം മാത്രം പ്രായമായ കുരുന്നിന്റെ ജീവൻ രക്ഷികുന്നതിന് കേരളം ഒന്നാകെ കൈകോർത്ത് പിടിച്ചത് അൽപം മുൻപാണ് നമ്മൽ കണ്ടത്. കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിലെത്തിച്ചു. പൊലീസും സന്നദ്ധ സംഘടനകളും ആമ്പുലൻസിന് വഴിയൊരുക്കി. സാമൂഹ്യ മാധ്യമങ്ങാളിലൂടെ ആളുകൾ വിവരം പങ്കുവക്കുക കൂടി ചെയ്തതോടെ ചുരുങ്ങിയ മണിക്കൂറിനുള്ളിൽ ആമ്പുലൻസ് ഇടപ്പള്ളീയിലെ ആശുപത്രിയിൽ എത്തി.
ജീവൻ കയ്യിൽ പിടിച്ചുകൊണ്ട് ജീവൻ രക്ഷിക്കേണ്ട അവസ്ഥയാണ് ഇത്തരം മിഷനുകളിൽ ഉള്ളത്. എയർ അമ്പുലൻസ് സേവനം ഉണ്ടെങ്കിൽ അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയരാകേണ്ടവരെ ചിലപ്പോൾ മിനിറ്റുകൾകൊണ്ട് തന്നെ ആശുപത്രികളിൽ എത്തിക്കാൻ സാധിക്കും. കേരളം പോലുള്ള ചെറുതും എന്നാൽ ജനസന്ദ്രത കൂടുതലുമായ സംസ്ഥാനങ്ങളിൽ ഈ സംവിധാനം നിർബന്ധമായും വേണ്ടത് തന്നെയാണ്.
എയർ ആമ്പുലൻസ് പദ്ധതിക്ക് തുടക്കമിടാൻ നിലവിലെ സർക്കാർ തീരുമാനിച്ചിരുന്നു എങ്കിലും പിന്നീട് ഈ പദ്ധയി മുന്നോട്ട് നീങ്ങിയില്ല. കുഞ്ഞിനെ തിരുവന്തപുരത്ത് എത്തിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശുപ്പിക്കാൻ തീരുമാനിച്ചത്. ഇത്തരം പ്രയോഗിക ബുദ്ധിമുട്ടുകൾ എയർ ആമ്പുലൻസ് ഉണ്ടായിരുന്നു എങ്കിൽ പരിഹരിക്കാമായിരുന്നു. അതിനൽ എയർ ആമ്പുലൻസിനെ കുറിച്ച് സർക്കാർ ഗൌരവമായി ചിന്തിക്കേണ്ടതുണ്ട്.