തെരഞ്ഞെടുപ്പിൽ ശബരിമല വേണ്ടെന്നു പറഞ്ഞാലും കേരളത്തിലെ പ്രധാന ചർച്ചാ വിഷയം ശബരിമല തന്നെ, ശബരിമല വിഷയത്തിൽ തങ്ങൾക്കെതിരെയുള്ള ട്രോളുകൾ പോലും ബി ജെ പിക്ക് ഗുണം ചെയ്യും

ബുധന്‍, 13 മാര്‍ച്ച് 2019 (15:41 IST)
ലോകസഭാ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടുകൂടി പേരുമ്മാറ്റ ചട്ടം രാജ്യത്ത് നിലവിൽ വന്നിരികുകയാണ്. ഇതാണ് ഇപ്പോൾ ബി ജെ പി ക്ക് വലിയ തലവേദനയായി മാറിയിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ ശബരിമല സ്ത്രീ പ്രവേശവുമായ ബന്ധപ്പെട്ട കാര്യങ്ങൾ പറയേണ്ടെന്നും ശബരിമലയെക്കുറിച്ച് പറഞ്ഞ് വോട്ട് പിടിക്കേണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുകയാണ്.
 
തിരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദേശം നൽകിയെങ്കിലും കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയം ശബരിമല സ്ത്രീ പ്രവേശനം തന്നെയായിരിക്കും. വിഷയം സജീവമായി നിർത്താൻ പെരുമാറ്റ ചട്ടം ബാധകമാകില്ല എന്നതാണ് യാഥാർത്ഥ്യം. ശബരിമല വിഷയം ചർച്ച ചെയ്യാൻ പാടില്ലാ എന്ന് മാത്രമേ തിരഞ്ഞെടുപ്പ് കമ്മീഷൻ പറയാൻ സധിക്കൂ. എന്നാൽ ശബരിമല വിഷയം ചർച്ച ചെയ്യാതെ തന്നെ സജീവമായി നില നിർത്താൻ നിരവധി മാർഗങ്ങളുണ്ട്.
 
തിരഞ്ഞെടുപ്പ് വരെ ശബരിമല വിഷയത്തെ സജീവമായി നിലനിർത്തുക എന്നതായിരുന്നു ബി ജെ പിയുടെയും ഒരു പരിധിവരെ കോൺഗ്രസിന്റെയും ലക്ഷ്യം. അതിൽ കുറേയൊക്കെ വിജയിക്കാനും ഇരു പാർട്ടികൾക്കും സാധിച്ചിട്ടുണ്ട്. ശബരിമല വിഷയം വോട്ടു ചോദിക്കാൻ ഉപയോഗിക്കുന്നതിന് പകരം ശബരിമല സ്തീപ്രവേശനത്തെ സജീവമായി നിലനിർത്തി  ഈ സാഹാചര്യത്തിന്റെ ആനുകൂല്യത്തിൽ വിഷയം പരാമർശിക്കാതെ തന്നെ വോട്ട് ചോദിക്കാനാകും.
 
ശബരിമല സ്ത്രീ പ്രവേശന വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കാൻ പാടില്ല എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങൾ ട്രോളുകൾകൊണ്ട് ഇക്കാര്യത്തെ ആഘോഷമാക്കിയിരുന്നു. മിക്ക ട്രോളുകളും ബി ജെ പിയെ ഹാസ്യവൽക്കരിച്ച് കാണിക്കുന്നതാണ്. എങ്കിലും ഫലത്തിൽ ഇത് ഗുണം ചെയ്യുക ബി ജെ പിക്ക് തന്നെയായിരിക്കും.
 
ട്രോളുകളിൽ വഴി സാമൂഹ്യ മാധ്യമങ്ങളിലും അതുവഴി സമൂഹത്തിലും ശബരിമല വിഷയം സജീവമായി ചർച്ചചെയ്യപ്പെടും. വിശയത്തെ കുറിച്ച് പരാമർശിക്കാതെ തന്നെ വോട്ട് ചോദിക്കാൻ ബി ജെ പിക്ക് ഇത് കരുത്ത് നൽകും എന്നതാണ് വാസ്തവം. ബി ജെ പിയുടെ അനൌദ്യോഗിക സോഷ്യൽ മീഡിയ നെറ്റ്‌വക്ക് വഴി ട്രോളുകൾ ക്രിയേറ്റ് ചെയ്യപ്പെടുന്നതാണോ എന്ന് പോലും സംശയിക്കാം. കാരണം. സബരിമല വിഷയത്തിൽ തങ്ങൾക്കെതിരെയുള്ള ചർച്ചകളും ട്രോളുകളും പോലും ബി ജെ പിക്ക് ഗുണം ചെയ്യാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍