‘ദയവുചെയ്ത് എന്നെ ആശുപത്രിയിലെത്തിക്കൂ, എന്തെങ്കിലും അപകടം പറ്റിയതാണെന്ന് ഞാൻ പറഞ്ഞോളം‘ കരഞ്ഞുപറഞ്ഞിട്ടും ജിബിൻ മരിക്കാനായി കാത്തിരുന്ന് പ്രതികൾ

ബുധന്‍, 13 മാര്‍ച്ച് 2019 (13:38 IST)
കാക്കനാട്: ‘ദയവുചെയ്ത് എന്നെ അശുപത്രിയിലെത്തിക്കൂ എന്തെങ്കിലും അപകടം പറ്റിയതാണെന്ന് ഞാൻ പറഞ്ഞോളം‘ ബോധം മറയും മുൻപ് ജിബിൽ കരഞ്ഞു പറഞ്ഞു. പക്ഷേ പ്രതികൾ ജിബിൻ മരിക്കാൻ വേണ്ടി തന്നെ കാത്തിരിക്കുകയായിരുന്നു. ജിബിൻ അതിക്രൂരമായ മർദ്ദനമാണ് ഏറ്റുവാങ്ങിയത് എന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് വ്യക്തമായി.  
 
രാത്രി ഒരു മണിയോടെ വീടിന്റെ പുറകിലെ വാതിൽ വഴി എത്താൻ യുവതിയുടെ വാട്ട്സ്‌ആപ്പിൽ നിന്ന് സന്ദേശം അയച്ച് ഭർത്താവും ബന്ധുക്കളും, അയൽക്കാരും കാത്തുനിന്നു. ഇതോടെ ജിബിൻ സ്കൂട്ടറിലെത്തി വീടിന്റെ മതിൽ ചാടിക്കടന്ന് പുറത്തെ സ്റ്റെയർ വഴി അത്തുകയറാൻ ശ്രമിച്ചു.
 
ജിബിനെ സ്റ്റെയറിൽനിന്നും ചവിട്ടി താഴെയിട്ടായിന്നു മർദ്ദനത്തിന്റെ തുടക്കം. നല്ല ആരോഗ്യമുള്ള ജിബിനെ തുടക്കത്തിൽ തന്നെ വീഴ്ത്താനായിരുന്നു ഇത്. പിന്നീട് സ്റ്റെയറിനോട് ചേർന്നുള്ള ഗ്രില്ലിൽ കെട്ടിയിട്ട് 13പേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ജിബിനുമായി ബന്ധമുണ്ടായിരുന്ന യുവതിയുടെ കൺ‌മുന്നിൽ വച്ചാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. ഇരുമ്പ് വടികൊണ്ടും കൈകൊണ്ടുമുള്ള ആക്രമണത്തിൽ ജിബിന്റെ വാരിയെല്ലുകൾ തകർന്നു. 
 
ആന്തരിക രക്തശ്രാവം ജിബിൻ തിരിച്ചറിഞ്ഞതോടെയാവാം തന്നെ ആശുപത്രിയിലെത്തിക്കാൻ ജിബിൻ കരഞ്ഞപേക്ഷിച്ചത്. എന്നാൽ ഇത് ചെവിക്കൊള്ളാൻ പ്രതികൾ തയ്യാറായില്ല. ജിബിന് മരിക്കുന്നതിനായി അവർ കാത്തിരുന്നു. മരിച്ചു എന്ന് ഉറപ്പായതോടെ. പ്രതികൾ ജിബിന്റെ മൃതദേഹം ഓട്ടോറിക്ഷയിൽ കയറ്റി പാലച്ചുവടെ റോഡരിൽ കൊണ്ടുവന്നിട്ടു. 
 
പ്രതികളിൽ മറ്റു ചിലർ ജിബിന്റെ സ്കൂട്ടറും സമീപത്ത് മറിച്ചിട്ടു. അപകടമരണം എന്ന് തോന്നിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാൽ പ്രാധമിക പരിശോധനയിൽ തന്നെ സംഭവം കൊലപാതകമാണ് എന്ന് പൊലീസിന് വ്യക്തമായിരുന്നു. പിന്നീട് പ്രധാന പ്രതികളിലൊരാളായ അസീസിന്റെ ബന്ധു മനാഫിനെ കസ്റ്റഡിയിൽ എടുത്തതോടെയാണ് സംഭവത്തിൽ പൊലീസിന് കൃത്യമായ ധാരണ ലഭിക്കുന്നത്. നടന്ന സംഭവങ്ങളെല്ലാം യുവതി കൃത്യമായി പൊലീസിനോട് പറഞ്ഞതോടെ പ്രതികളെല്ലാം കുടുങ്ങുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍