പുതുവർഷരാവ് എങ്ങനെ കളറാക്കാം, ഇതാ ചില വഴികൾ !

Webdunia
വ്യാഴം, 26 ഡിസം‌ബര്‍ 2019 (17:28 IST)
2019ൽനിന്നും 2020ലേക്ക് ലോകം മാറുകയാണ്. ക്രിസ്തുമസ് ആഘോഷങ്ങൾ നമ്മൾ പൂർത്തിയാക്കി കഴിഞ്ഞു. പുതുവർഷ രാവ് എങ്ങനെ മനോഹരമാക്കാം എന്നാണ് ഇപ്പോൾ ആളുകളുടെ ചിന്ത. പുതുവർഷത്തിന്റെ തുടക്കം തന്നെ മനോഹരമായിരിക്കുനം എന്ന് ആഗ്രഹിക്കുന്നവർക്കായി ചില മാർഗങ്ങൾ പറയുകയാണ് ഇനി 
 
പുതുവർഷ രാവിൽ ആദ്യ യാത്ര: 2020ലെ ആദ്യ യാത്ര തന്നെ പുതുവർഷ രാവിൽ ആരംഭിക്കാം. ബൈക്കേഴ്സിനും, യാത്ര ഇഷ്ടപ്പെടുന്നവർക്കും തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷനാണ് ഇത്. വർഷത്തിന്റെ തുടക്കം തന്നെ സന്തോഷവും ഉൻമേഷവും ഇത് നൽകുകയും ചെയ്യും.
 
ഉൾക്കടലിലേക്ക് ഒരു യാത്ര: പുതു വർഷത്തിൽ കടൽ തിരത്ത് നമ്മൾ ആഘോഷിച്ചിട്ടുണ്ടാകും. എന്നാൽ കണ്ണെത്താദൂരം പരന്നു കിടക്കുന്ന കടല് കാണാൻ അധികം ആരും പോയിട്ടുണ്ടാകില്ല. കടലിൽ ഏറെ ദൂരം പോകണം എന്ന് ആഗ്രഹം ഉള്ളവർക്ക് ബെസ്റ്റ് ഓപ്ഷനായിരിക്കും ഇത്. അർധരാത്രിയിലും, പുലർച്ചെയും കടലിലും ആകാശവും തീർക്കുന്ന വർണ വിസ്മയം ആവോളം ആസ്വദിക്കുകയും ചെയ്യാം. മത്സ്യ ബന്ധനത്തിന് പോകുന്ന ബോട്ടുകളിൽ പരിചയക്കാർ ഉണ്ടെങ്കിൽ ഈ കൂടുതൽ എളുപ്പമാകും
 
പുതുവർഷ രാവിൽ പ്രിയപ്പെട്ടവളുമൊത്ത് ഒരു ഡേറ്റ്: ഇഷ്ടം തുറന്നു പറയുന്നതും, ഏറെ പ്രിയപ്പെട്ടയാളുമൊത്ത് ഡേറ്റ് ചെയ്യുന്നതും. പുതുവർഷരാവ് ഏറെ സ്പെഷ്യൽ ആക്കി മാറ്റും. ജീവിത്തതിൽ എന്നും ഓർക്കപ്പെടുന്ന രാവായി പുതുവർഷ രാവിനെ മാറ്റാനും ഇതിലൂടെ സാധിക്കും. പുതിയൊരു ജീവിതത്തിന്റെ തുടക്കവുമാകും ഇത്.
 
പുതുവർഷ രാവ് ഒരിക്കലും കണ്ടിട്ടില്ലാത്തവരുമൊത്ത് ഒരു ആഘോഷം: പുതുവർഷ രാവ് കണ്ടിട്ടില്ലാത്ത നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. അനാഥ മന്ദിരങ്ങളിലും. വൃദ്ധ സദനങ്ങളിലും ജീവിക്കുന്ന ആഘോഷങ്ങളില്ലാത്തവരെ കൂടെ കൂട്ടി പുതുവർഷ രാവിന്റെ ആഘോഷങ്ങൾ കാട്ടിക്കൊടുക്കുക. സൻമനസുള്ള ഒരു സംഘം യുവാക്കൾ ഉണ്ടെങ്കിൽ അവർക്കും പുതുവർഷത്തിന്റെ നിറമുള്ള ആഘോഷ രാവ് കാണാനാകും. സ്വന്തം ആഘോഷം നിറമ്മുള്ളതാക്കി മാറ്റുകയും ആവാം.
 
ഭൂമിയുടെ മറുപുറത്തേക്ക് ഒരു വിമാനയാത്ര: ഇത് എല്ലാവരെക്കൊണ്ടും സധിക്കുന്ന ഒന്നല്ല. എന്നാൽ ഇത്തരത്തിൽ യാത്ര ചെയ്യുന്നവരെ കാത്തിരിക്കുന്നത് രണ്ട് പുതുവർഷ ആഘോഷമാണ്. അതായത് പുതുവർഷ രാവിൽ നമ്മൾ ഇന്ത്യയിൽനിന്നും അമേരിക്കയലേക്ക് വിമാനം കയറിയാൽ. അമേരിക്കയിൽ ചെന്നിറങ്ങുമ്പോൾ ഒരിക്കൽ കൂടി നമുക്ക് പുതുവർഷം ആഘോഷിക്കാം.  

അനുബന്ധ വാര്‍ത്തകള്‍

Next Article