വിക്കിക്ക് എതിരെ കേരളാഫാര്‍മറും അങ്കിളും

Webdunia
WD
അറിവില്ലാത്തവര്‍ വിക്കി ലേഖനങ്ങള്‍ തമസ്കരിക്കുന്നു എന്നു പരാതി

വിക്കിപീഡിയ എന്ന ആര്‍ക്കും എഴുതാനും പ്രസിദ്ധീകരിക്കാനും എഡിറ്റ് ചെയ്യാനും സൌകര്യമൊരുക്കുന്ന സംവിധാനം ഒരു പറ്റം ആളുകളുടെ അറിവില്ലായ്മ മൂലം ദൂഷിതമാവുന്നു എന്ന പരാതി.

കേരളാ ഫാര്‍മര്‍ എന്നപേരില്‍ മലയാളം ബ്ലോഗില്‍ അറിയപ്പെടുന്ന ചന്ദ്രശേഖരന്‍ നായരും, അങ്കിള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചന്ദ്രകുമാറുമാണ് വിക്കി അഡ്മിനിസ്ട്രേറ്റര്‍ മാര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ ഒരു വിവരവും ഇല്ലാത്ത ആളുകളാണ് വിക്കിയില്‍ നിന്ന് ലേഖനം നീക്കാന്‍ തീരുമാനിക്കുന്നതെന്ന തോന്നല്‍ ഉണ്ടാക്കുന്നു എന്നു അങ്കിള്‍ പറയുന്നു. (വിക്കി ഭരണാധികാരികളുടെ വാക്കുകള്‍ അതേപടി ഫാര്‍മറുടെ പോസ്റ്റില്‍ കമന്റായി വായിക്കാം). ഈ പ്രവണത ശരിയല്ല. ഇഷ്ടമില്ലെങ്കില്‍ വിക്കിയില്‍ നിന്നും നീക്കിക്കോട്ടെ. പക്ഷെ, അത് മറ്റുള്ളവരെ അപമാനിച്ചുകൊണ്ടാകരുത്.

കേരളാ ഫാര്‍മര്‍ രണ്ട് ലേഖനങ്ങള്‍ വിക്കി ബുക്സില്‍ രേഖപ്പെടുത്തി. രണ്ടിനേയും വിക്കി ഭരണാധികാരികള്‍ നീക്കം ചെയ്തു ഇതാണ് സംഭവങ്ങളുടെ തുടക്കം. റബ്ബര്‍ ബോര്‍ഡിന്‍റെ ചില സ്ഥിതി വിവരക്കണക്കുകള്‍ ആണ് അതില്‍ ഉണ്ടായിരുന്നത്. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാത്ത വിശകലനത്തിലൂടെ കണ്ടെത്തിയ ഈ കണക്കിന് കോപ്പി റൈറ്റ് ഉണ്ടെന്നായിരുന്നു മാറ്റാനുള്ള കാരണമായി പറഞ്ഞത്. വിവരാവകാശ നിയമപ്രകാരം ചന്ദ്രശേഖരന്‍ നായര്‍ക്ക് കിട്ടിയ ഈ കണക്കുകളാകട്ടെ വളരെ നിര്‍ണ്ണായകവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും ആയിരുന്നു

WD
ഇഡ്യന്‍ റബ്ബറിന്റെ സ്ഥിതിവിവരക്കണക്കുകളുടെ ഒരു വിശകലനം. എന്നപേരില്‍ ഒരു ലേഖനം വിക്കിയില്‍ പ്രസിദ്ധീകരിക്കുന്നു:ഈ ലേഖനം ഇപ്പോള്‍ വിക്കിയിലില്ല. എന്നാല്‍ അവിടുത്തെ ‘ചര്‍ച്ച’ താളില്‍ അതിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ആരാണിതു വിക്കിയില്‍ നിന്നു നീക്കിയത്. ഈ വിഷയത്തെ കുറിച്ച് നീക്കാന്‍ തീരുമാനമടുത്തവര്‍ക്ക് എന്തറിയാം?

ഇക്കണക്കിനു പോയാല്‍ കുഞ്ചന്‍ നമ്പ്യാരെക്കുറിച്ച് ആരെങ്കിലും വിക്കിയില്‍ പോസ്റ്റ് ചെയ്താല്‍ ഇതേത് നമ്പ്യാര്‍.. ഇയാളെ കുറിച്ച് കേട്ടിട്ടു പോലുമില്ലല്ലോ എന്നു പറഞ്ഞ് അഡ്മിനിസ്റ്റ്റേറ്റര്‍ മാര്‍ അതു ദൂരെകളയും. സിക്സ്തും ഗുസ്തിയും പിന്നെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വിവരവും മാത്രമുള്ളവരെ ത്യാജ്യഗ്രാഹ്യ വിവേചന ശേഷി വേണ്ട ഉത്തരവാദിത്തമുള്ള ജോലിക്കായി നിയോഗിക്കരുതെന്നു വിക്കിപീഡിയ മനസ്സിലാക്കേണ്ടതായിരുന്നു

കമ്പ്യൂട്ടറില്‍ മലയാളമെത്തിച്ച ആദ്യത്തെ വ്യക്തി - 1986 ല്‍ എന്ന
രീതിയില്‍ ചന്ദ്രകുമാറിനെ കുറിച്ച് ഉള്ളതായിരുന്നു ഫാര്‍മറുടെ രണ്ടാമത്തെ ലേഖനം. കമ്പൂട്ടറിനെ കുറിച്ചും ഇന്റര്‍നെറ്റിനെ കുറിച്ചും കേരളം അറിഞ്ഞു തുടങ്ങും മുമ്പ് ചന്ദ്രകുമാറും സുഹൃത്തും കൂടി നടത്തിയ പരിശ്രമം ഒരിക്കലും മായ്ച്ചു കളയാനാവാത്ത ചരിത്രമാണ്. അതിനെ നിസ്സാരമായി കാണാനാവില്ല.

ഇതും അവിടെ ഇപ്പോഴില്ല. എന്നാല്‍ അതില്‍ നടന്ന ചര്‍ച്ച ഇപ്പോഴും കാണാവുന്നതാണ്. നീക്കാനുള്ള കാരണങ്ങള്‍ എന്താണെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്.

ഇതിനെ പറ്റി കേരളാഫാര്‍മര്‍ അദ്ദേഹത്തിന്റെ സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ രണ്ട് ലേഖനങ്ങളും അവക്ക് വായനക്കാരില്‍ നിന്നും കിട്ടിയ കമന്റുകളും വായിച്ചാല്‍ കാര്യങ്ങളുടെ ഏകദേശരൂപം പിടികിട്ടും.
കേരളാഫാര്‍മര്‍ഓണ്‍ലൈന്‍ ഡോട്ട് കോം/വിക്കിബുക്സ്/ലാംഗ്/എം‌എല്‍
കേരളാഫാര്‍മര്‍ഓണ്‍ലൈന്‍ ഡോട്ട് കോം/ഗെറ്റ്-ഔട്ട്-ഫ്രം-എം‌എല്‍-/വിക്കിബുക്സ്/ലാംഗ്/എം‌എല്‍


PRO
“എനിക്കും ഈ വിക്കി ഭരണാധികാരികളുടെ തീരുമാനത്തില്‍ പ്രതിഷേധവും പരാതിയുമുണ്ട്. എന്നെപറ്റിയുള്ള ആ ലേഖനം നീക്കിയതിലല്ല. നീക്കാന്‍ കണ്ടെത്തിയ കാരണങ്ങളിലാണ് പ്രതിഷേധം. “അങ്കിള്‍ പറയുന്നു

ഡോക്സ് ഡോട്ട് ഗൂഗിള്‍ ഡോട്ട് കോം/ഡോക്?ഐഡി=ഡി‌എഫ്5ബി34എക്സ്‌സെഡ്‌21എച്ച് സി8സെഡ്വിഡിഡിറ്റി&എച്ചെല്‍=ഇ‌എന്‍ എന്ന വിലാസത്തില്‍ 1986 ല്‍ മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്ത വായിക്കാം. വിക്കി അഡ്മിനിസ്ട്രേറ്റര്‍മാരില്‍ പലരും അന്നു ജനിച്ചിട്ടുമ്ണ്ടാവില്ല; അല്ലെങ്കില്‍ കോണകമുടുക്കാതെ നടക്കുന്ന പ്രായമായിരിക്കും

“ഞങ്ങള്‍ വികസിപ്പിച്ചെടുത്ത മലയാള ലിപികള്‍ ഒരു ടി.വി. സ്ക്രീനില്‍ കാണുന്നതായാണ് പ്രസിദ്ധീകരിച്ചിരുന്നത്. വിശദമായ വാര്‍ത്ത അതിനു താഴെ കൊടുത്തിട്ടുണ്ടായിരുന്നു. എന്നിട്ടും, വിക്കി ഭരണാധികാരികളുടെ വ്യാഖ്യാനം അത് അക്ഷരങ്ങളുടെ പടം വരച്ച് ടി.വി സ്ക്രീനില്‍ കൂടി കാണിച്ചുവെന്ന ധ്വനിയുള്ളതായിരുന്നു. ഇതെന്നെ അപമാനിക്കുന്നതിനു തുല്യമാണ്.”

1986 ലെ പ്രവര്‍ത്തിയുടെ പേരില്‍ ചന്ദ്രകുമാര്‍ പോലും പ്രസിദ്ധി ആഗ്രഹിക്കുന്നുണ്ടാവില്ല. പക്ഷേ കമ്പ്യൂട്ടറില്‍ മലയാളമെത്തിച്ച ചരിത്രമെഴുതിയാല്‍ ഒഴിവാക്കാനാകുമോ അക്കാര്യം. അങ്ങനെയുള്ള ഒരു
ഹിസ്റ്റോറിക്കല്‍ ഡേറ്റാ വിക്കിയില്‍ രേഖപ്പെടുത്തുന്നത് തെറ്റാണോ?. അത് വിമാന നിര്‍മ്മാണത്തിന്‍റെ, പറക്കലിന്‍റെ ചരിത്രത്തില്‍ നിന്ന് റൈറ്റ് സഹോദരന്മാരെ ഒഴിവാക്കുന്നതിന് തുല്യമാവില്ലേ?

ഉത്തരം പറയേണ്ടത് വിക്കി പീഡിയ ആണ്. വായനക്കാരും.