ഈ ആഴ്ചയിലെ ആഴ്ചമേള പംക്തിയില്‍ നടന്‍മാരായ തിലകന്‍, ഗണേഷ് കുമാര്‍, ശിവസേനാ തലവന്‍ ബാല്‍ താക്കറെ, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, സാഹിത്യകാരന്‍ ടി പി രാജീവന്‍, ഇടതുപക്ഷ ചിന്തകന്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് എന്നിവര്‍ പങ്കെടുന്നു.
PRO
PRO
"ഇവിടം സ്വര്‍ഗമാണ് എന്ന സിനിമയിലെ നായകനോടൊപ്പം അഭിനയിക്കുന്ന രസതന്ത്രം ദ്രോണയിലെ നായകനൊപ്പം അഭിനയിക്കുമ്പോള്‍ ലഭിക്കുന്നില്ല. കമ്യൂണിസ്റ്റുകാരനായിട്ടും ഇടതുപക്ഷ കമ്യൂണിസ്റ്റുകള്‍ തന്നെ പിന്തുണയ്ക്കുന്നില്ല. അതേസമയം വലതുപക്ഷ കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരും തനിക്ക് അനുഭാവ പൂര്‍ണമായ പിന്തുണയാണ് നല്‍കുന്നത്. തന്‍റെ പ്രശ്നങ്ങള്‍ക്ക് പാര്‍ട്ടി ചാനല്‍ പിന്തുണ നല്‍കുന്നില്ല. അതിനു കാരണം അതിന്‍റെ തലപ്പത്തുള്ള ഒരു നടനാണ്”. - തിലകന്‍ *********************
PRO
PRO
“തിലകന്‍ ചേട്ടനെതിരെ ആരെങ്കിലും സംഘടിതമായി ഗൂഡാലോചന നടത്തി ചാന്‍സ് തട്ടിത്തെറിപ്പിച്ചുവെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങോട്ടുമിങ്ങോട്ടും പാര വെയ്ക്കുന്നവരാണ് സിനിമയില്‍. അവരെങ്ങനെ ഒരുമിച്ചു നില്‍ക്കും”. -ഗണേഷ്കുമാര്‍ *********************
PRO
PRO
“മുംബൈ എല്ലാ ഇന്ത്യക്കാരുടേതുമായേക്കാം എന്നാല്‍ അത് ഒരു ഇറ്റാലിയന്‍ മമ്മിയുടേതാവുന്നത് എങ്ങനെ. കോണ്‍ഗ്രസിന്‍റെ ‘രാജകുമാരന്‍’ വളരെയധികം നിരാശനാണ്. ആ നിരാശയില്‍ മറാത്തി ജനതയെയും മഹാരാഷ്ട്രയെയും അപമാനിച്ചിരിക്കുന്നു. മുംബൈ മഹാരാഷ്ട്രക്കാര്‍ക്കും മറാത്തികള്‍ക്കും അവകാശപ്പെട്ടതാണ്. ആരെങ്കിലും ഈ സത്യത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് മഹാരാഷ്ട്രയുടെ ആയുധങ്ങളെ നേരിടേണ്ടി വരും”. - ബാല്‍ താക്കറെ *********************
PRO
PRO
“ഒരു കാലഘട്ടത്തില്‍ മലയാളികള്‍ക്കിടയില്‍ സജീവമായിരുന്ന പൊതു ഇടങ്ങള്‍ പതുക്കെ അപ്രത്യക്ഷമാകുകയാണ്. ഒരു തുടര്‍ നഗരമായി കേരളം മാറിക്കൊണ്ടിരിക്കുന്നു. ബാര്‍ബര്‍ ഷാപ്പിനു പകരം ബ്യൂട്ടി പാര്‍ലര്‍, ചായക്കടയ്ക്കു പകരം ഫാസ്റ്റ് ഫുഡ് സെന്‍റര്‍. ഉഷ്ണിക്കാത്ത ഒരു മലയാളിയുടെ ഇവയിലൂടെ വരുന്നത്. ബാര്‍ബര്‍ഷാപ്പിലുള്ളതു പോലെ ഒരു കൂട്ടായ്മ ബ്യൂട്ടിപാര്‍ലറിലില്ല”. - സത്യന്‍ അന്തിക്കാട് *********************
PRO
PRO
“എഴുത്തിലും കലയിലും മാത്രമല്ല നൈസര്‍ഗികവും മുന്‍വിധികളില്ലാത്തതുമായ എല്ലാം പാര്‍ട്ടി കണ്ണിലെ കരടാണ്. ആദിവാസി-ദളിത് ഉയിര്‍ത്തെഴുനേല്‍പ്പായാലും പ്രകൃതി പരിസ്ഥിതി പ്രസ്ഥാനങ്ങളായാലും സ്ത്രീപക്ഷ സംഘടനകളായാലും പാര്‍ട്ടി ബുദ്ധിജീവികള്‍ക്ക് സാമ്രാജ്യത്വ ഗൂഢാലോചനയാണ്. ആത്മാവോ അഭിരുചിയോ ഇല്ലാത്ത അകത്തും പുറത്തും ചുകപ്പ് യൂണിഫോമണിഞ്ഞ വെറും കാലാളുകളായി മലയാളികളെ പാര്‍ട്ടി മാറ്റിക്കൊണ്ടിരിക്കുന്നു” -ടി.പി.രാജീവന്‍ *********************
PRO
PRO
“മനുഷ്യ ജീവിതത്തെ യൌവ്വനം മാത്രമായി വെട്ടിച്ചുരുക്കിയാണ് നവസാമ്രാജ്യത്വത്തിന്‍റെ മോഹ വിപണി മാരകമാംവിധം കൊഴുക്കുന്നത്. ചൂഷണത്തിന്‍റെ ഹൃദയശൂന്യതകളാണ് ഇവിടെ നിന്നും ചെണ്ടകൊട്ടി തുള്ളുന്നത്. ലൈംഗിക തൊഴിലില്‍ മാത്രമല്ല ഒട്ടുമിക്ക ‘ഹൈടെക്’ ലോകത്തും മനുഷ്യ ബന്ധങ്ങളിലടക്കം ‘ഉപയോഗിക്കുക’ വലിച്ചെറിയുക എന്ന ഉപഭോഗത്വമാണ് പതുക്കെ മേല്‍ക്കൈ നേടുന്നത്”. -കെ ഇ എന്‍ കുഞ്ഞഹമ്മദ്