പ്രീമിയം ലൈഫ്സ്റ്റൈല്‍ മാഗസിനെന്ന് അവകാശപ്പെടുന്ന ഫോര്‍വാര്‍ഡ് ലൈഫ് മാസികയുടെ കഴിഞ്ഞ ലക്കം കണ്ട എല്ലാവരും ഞെട്ടി. മോഹന്‍ലാല്‍ മദ്യത്തിന് അടിമ ആണെണെന്നും അഭിനയ ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്നുമാണ് മാസിക കവര്‍സ്റ്റോറിയായി തട്ടിവിട്ടത്. ലാലേട്ടനെ കരിവാരിത്തേച്ച മാസികയ്ക്കെതിരെ പ്രതിഷേധം പ്രകടിപ്പിക്കാനായി ആരാധകര്‍ അരയും തലയും മുറുക്കി ഇറങ്ങിയപ്പോഴാണ് കവര്‍സ്റ്റോറി മാസികയുടെ ‘ഏപ്രില്‍ ഫൂള്‍ ഗുണ്ട്’ ആയിരുന്നുവെന്ന് മനസിലാകുന്നത്.
മദ്യപാന ചികിത്സയ്ക്കായി മോഹന്‍ലാല്‍ ബാംഗ്ലൂര്‍ നിംഹാന്‍സ് ആശുപത്രിയിലെത്തി എന്ന വന്‍ സ്കൂപ്പാണ് കവര്സ്റ്റോറിയില് ഉള്ളത്. ആശുപത്രിയില്‍ ലാലിനെ ചികിത്സിക്കാനെത്തിയ ബ്രിട്ടീഷ് വിദഗ്ധര്‍ നല്കിയ വിവരമാണിതെന്നും മാസിക തട്ടിവിടുന്നുണ്ട്. തന്റെ ഭര്‍ത്താവ് മദ്യപാനം മൂലമുള്ള ഗുരുതര പ്രതിസന്ധിയിലാണെന്നും ഭാര്യ സുചിത്ര പറഞ്ഞതായുള്ള വിവരവും മാസികയിലുണ്ട്.
മമ്മൂട്ടിയാണ് തങ്ങളുടെ മാഗസിന്റെ പ്രധാന ഉപദേശകനാണെന്ന് ആദ്യ പേജില്‍ മാസിക കൊടുത്തിരുന്നത്. കൂടെ ‘മുഴുക്കുടിയന്’ സ്റ്റോറി കൂടി വന്നതോടെയാണ് ആശയക്കുഴപ്പം ഉണ്ടായത്. മോഹന്‍ലാലിനെ കരിവാരിത്തേക്കാന്‍ മമ്മൂട്ടി നടത്തിയ ശ്രമം എന്നൊക്കെ ചര്‍ച്ചകള്‍ പൊന്തിവന്നു. ആരാധകര്‍ തെരുവില്‍ ഇറങ്ങുന്ന സ്ഥിതിയും ഉണ്ടായി.
(ചിത്രത്തിന് കടപ്പാട് - ഫോര്വാര്ഡ്ലൈഫ് ഡോട്ട് ഇന്‍)
അടുത്ത പേജില്‍ വായിക്കുക ‘ഏപ്രില്‍ 2-ന് മാസിക നല്കിയ വിശദീകരണം’
PRO
PRO
മാസിക ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതോടെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ ഏപ്രില്‍ ഒന്നാം തീയതി ഇറങ്ങിയത് ‘ഏപ്രില്‍ ഫൂള്‍’ എഡിഷനാണെന്നും ഏപ്രില്‍ രണ്ടിന് ഇറങ്ങുന്ന പുതിയ ലക്കത്തില്‍ ഈ വാര്‍ത്തയെക്കുറിച്ചുള്ള സത്യാവസ്ഥയുണ്ടെന്നും മാഗസിന് അധികൃതര്‍ ഞായറാഴ്ച ഉച്ചയോടെ വിശദീകരിച്ചു.
മോഹന്‍ലാല്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന രഞ്ജിത് ചിത്രമായ ‘സ്പിരിറ്റി’ന്റെ പ്രചരണാര്‍ത്ഥം ഫോര്‍വാര്‍ഡ് മാസിക നടത്തിയ ഏപ്രില്‍ ഫൂളാക്കലാണെത്രെ ഏപ്രില്‍ ഒന്നിന് പുറത്തിറങ്ങിയത്. ‘സ്പിരിറ്റി’ലെ ലാലിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട വിവരങ്ങളാണിതെന്നും ലാലിന്റെ യഥാര്‍ഥ ജീവിതവുമായി ഇതിനു ബന്ധമില്ലെന്നും പറയുന്ന മാഗസിന്റെ യഥാര്‍ഥ ലക്കം ഏപ്രില്‍ രണ്ടിന് ഫോര്‍വാര്‍ഡ് ലൈഫിന്റെ സൈറ്റില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
മലയാളികളുടെ പ്രിയതാരത്തെ, ഏപ്രില്‍ ഫൂളിന്റെ പേരിലായാലും, എന്തിന്റെ പേരിലായാലും ഇങ്ങനെ കരിവാരിത്തേച്ചത് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ‘മദ്യത്തിനോടും മയക്കമരുന്നിനോടും നോ എന്ന് പറയൂ’ എന്ന് മോഹന്‍ലാല്‍ പറയുന്നതായിട്ടാണ് മാസികയുടെ യഥാര്‍ത്ഥ ലക്കത്തിന്റെ മുഖചിത്രം. രഞ്ജിത്തും മോഹന്‍ലാലും അടക്കമുള്ള ‘സ്പിരിറ്റ്’ ടീമിന്റെ സമ്മതത്തോടെയാണ് തങ്ങള്‍ ഏപ്രില്‍ ഫൂള്‍ കാമ്പെയിന് നടത്തിയതെന്നും അത് വന്‍ വിജയമായെന്നും മാസിക പറയുന്നു. എന്തൊക്കെയായാലും, ആരാധകര്‍ക്കിത് ദഹിക്കുന്നില്ല എന്ന് മാത്രം!
(ചിത്രത്തിന് കടപ്പാട് - ഫോര്വാര്ഡ്ലൈഫ് ഡോട്ട് ഇന്‍)
പിന്നിലെ പേജില്‍ വായിക്കുക ‘മോഹന്‍ലാലിന്റെ കുടിയെ പറ്റി ഭാര്യ സുചിത്ര’